1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2023

സ്വന്തം ലേഖകൻ: കൗമാരക്കാര്‍ക്കിടയിലേക്ക് പോണ്‍ ഉള്ളടക്കങ്ങള്‍ എത്തുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. യുഎസില്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. കൗമാരക്കാരില്‍ നാലില്‍ മൂന്ന് പേരും പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇതില്‍ പകുതിയിലേറെ പേര്‍ 13 വയസിന് മുമ്പ് തന്നെ പോണ്‍ കണ്ടവരാണെന്നും കോമണ്‍ സെന്‍സ് മീഡിയ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 13 മുതല്‍ 17 വയസ് വരെയുള്ള 1350 കൗമാരക്കാര്‍ക്കിടയില്‍ 2022 സെപ്റ്റംബറിലാണ് സര്‍വേ നടത്തിയത്.

58 ശതമാനം ആളുകള്‍ യാദൃശ്ചികമായാണ് പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടത്. എന്നാല്‍ ഇവരില്‍ 63 ശതമാനം പേരും തുടര്‍ന്നും പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ട്. അതായത് ഈ പ്രായക്കാര്‍ക്കിടയില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ എത്തുന്നത് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. ഇവരിൽ 44 ശതമാനം പേരും അറിഞ്ഞുകൊണ്ട് പോണ്‍ ഉള്ളടക്കം കണ്ടവരാണ്. സുഹൃത്തുക്കളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെട്ടവരുമാണ് ഇവര്‍ക്കിത് പരിചയപ്പെടുത്തുന്നത്.

ഇന്‍സ്റ്റാഗ്രാമിലൂടെയും ടിക് ടോക്കിലൂടെയും പോണ്‍ ഉള്ളടക്കം കണ്ടിട്ടുള്ളവരാണ് കൗമാരക്കാരിൽ 38 ശതമാനം പേര്‍. 44 ശതമാനം പേര്‍ പോണ്‍ സൈറ്റുകളില്‍ നിന്നാണ് കണ്ടിട്ടുള്ളത്. 34 ശതമാനം പേര്‍ യൂട്യൂബില്‍ നിന്നും 16 ശതമാനം പേര്‍ ഓണ്‍ലി ഫാന്‍സ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തും 18 ശതമാനം പേര്‍ സ്ട്രീമിങ് സൈറ്റുകളില്‍ നിന്നും പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടു. പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടവരില്‍ 50 ശതമാനം പേരും അതില്‍ തെറ്റുകാണുകയോ നാണക്കേട് തോന്നുകയോ ചെയ്തിട്ടില്ലാത്തവരാണ്. 67 ശതമാനം പേരും അവര്‍ പോണ്‍ ഉള്ളടക്കങ്ങള്‍ കാണുന്നതില്‍ യാതൊരു കുഴപ്പവുമില്ല എന്ന് കരുതുന്നവരാണ്.

ഇങ്ങനെ കണ്ട പോണ്‍ ഉള്ളടക്കങ്ങളിലൂടെ ലൈംഗികതയെ കുറിച്ച് തങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് കരുതുന്നവരാണ് പകുതിയോളം പേര്‍ എന്നതാണ് ഇതിലെ അപകടം. 27 ശതമാനം പേരും തങ്ങള്‍ കണ്ടത് ശരിയായ സെക്‌സ് ആണ് എന്ന് വിശ്വസിക്കുന്നവരാണ്.

വിശ്വസ്തരായ പ്രായപൂര്‍ത്തിയായ ആളുകളോട് പോണോഗ്രഫിയെ കുറിച്ച് സംസാരിച്ചിട്ടുള്ളവരാണ് 43 ശതമാനം പേരും. അവരില്‍ പലര്‍ക്കും പോണോഗ്രഫിയെ ആശ്രയിക്കാതെ ലൈംഗികതയെ കുറിച്ച് പഠിക്കുന്നതിനുള്ള മറ്റ് വഴികള്‍ അറിയാന്‍ ഈ സംഭാഷണത്തിലൂടെ സാധിച്ചിട്ടുമുണ്ട്.

പ്രായപൂര്‍ത്തിയാവാത്തവര്‍ക്കിടയില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ എത്തുന്നത് സാധാരണമായിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ സര്‍വേ. കുട്ടികളോട് സെക്‌സിനെ കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചും മയക്കുമരുന്ന്, മദ്യം എന്നിവയെ കുറിച്ചുമെല്ലാം സംസാരിക്കുന്നതിനൊപ്പം തന്നെ പോണോഗ്രഫിയെ കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്ന് സര്‍വേ പറഞ്ഞുവെക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.