ക്രിസ്മസ് വിപണിയില്‍ ഇപ്പോള്‍ത്തന്നെ തമ്മിലടി തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള വിലയുദ്ധത്തില്‍ ഉപഭോക്താക്കള്‍ക്കാണ് ലാഭം. ഇപ്പോഴത്തെ വില വെച്ച് നോക്കുമ്പോള്‍ വന്‍ലാഭത്തിനാണ് ഷാംപെയ്നും മറ്റും ലഭിക്കുന്നത്. വന്‍ലാഭം എന്ന് പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ വന്‍ലാഭം തന്നെ. പകുതി വിലയ്ക്കാണ് ഇപ്പോള്‍ ഷാംപെയ്ന്‍ കിട്ടുന്നത്.
ഇപ്പോള്‍ത്തന്നെ ഇങ്ങനെയാണെങ്കില്‍ ക്രിസ്മസ് ആകുമ്പോള്‍ ഷാംപെയ്നും മറ്റും വേറുതെ കിട്ടുമോയെന്നാണ് നല്ല കള്ളുകുടിയന്മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഷാംപെയ്ന് മാത്രമാണ് പകുതി വിലയെന്ന് കരുതരുത്. മറ്റ് പല പാനീയങ്ങള്‍ക്കും വിലക്കുറവുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിലക്കുറവ് ഷാംപെയ്ന് ആണെന്ന് മാത്രം. കാര്യം സാമ്പത്തികമാന്ദ്യമൊക്കെ ആണെങ്കിലും ആളെപ്പിടിക്കാന്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഇല്ലാതെ പറ്റില്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകാര്‍ക്കറിയാം. ടെക്സോയും സാന്‍ബെറിയും തങ്ങളുടെ വൈനുകളുടെ വില ഇരുപത്തിയഞ്ച് ശതമാനം കുറച്ചിരിക്കുകയാണ്.
ചില ബ്രാന്‍ഡുകള്‍ ഷാംപെയ്ന്റെ വിലയില്‍നിന്നും ഏതാനം പൗണ്ടുകള്‍ കുറയ്ക്കാന്‍തന്നെ തീരുമാനിച്ചിട്ടുണ്ട്. അസ്ഡയെന്ന കമ്പനിയും വന്‍ലാഭമാണ് ഷാംപെയ്ന്‍ പ്രേമികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബ്രിട്ടണിലെ ഏറ്റവും വലിയ വ്യാപരോത്സവങ്ങളില്‍ ഒന്നാണ് ക്രിസ്മസ്. ക്രിസ്മസ് കാലത്താണ് എത്ര സാമ്പത്തിക ഞെരുക്കത്തിലാണെങ്കില്‍ ബ്രിട്ടീഷുകാര്‍ കൈയ്യ് മെയ് മറന്ന് പണം ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയം അല്പസ്വല്പം വിട്ടുവീഴ്ച ചെയ്താല്‍ നല്ല ലാഭം ഉണ്ടാക്കാമെന്ന് കമ്പനികള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ഇത്രനേരത്തെ വിലയുദ്ധം തുടങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല