സാബു ചുണ്ടക്കാട്ടില്‍
ഹോര്‍ഷോം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം പതിനേഴാം തിയ്യതി സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഹോര്‍ഷോം നിവാസികളായ മലയാളികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ഓണ തനിമയാര്‍ന്ന വിവിധയിനം കായിക വിനോദ മത്സരങ്ങളില്‍ വടംവലി,മ്യൂസിക്കല്‍ ചെയര്‍,സ്പൂണ്‍ റേസ്,മിഠായി പെറുക്കല്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു.
തുടര്‍ന്നു നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാമത്സരങ്ങള്‍ വൈവിധ്യത്താലും ഗുണമേന്മയാലും മികവ് പുലര്ത്തിയവയായിരുന്നു. ഗതകാല സ്മരണകളിലേക്ക് നയിച്ച തിരുവാതിരക്കളിയും നാടന്‍ നൃത്തവും ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഹോര്‍ഷോം മലയാളി അസോസിയേഷന്റെ കൊച്ചു പ്രതിഭകള്‍ അവതരിപ്പിച്ച സിനിമാറ്റിക് ടാന്‍സ്, കോമഡി സ്കിറ്റ് തുടങ്ങിയവ ഏവരുടെയും മനം കവര്‍ന്നു. കലാ പരിപാടികള്‍ക്ക് ശേഷം നടന്ന സമ്മാന ദാന ചടങ്ങില്‍ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും പങ്കെടുത് വിജയികലായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാപരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേട്ടര്‍ ജോണ്സന്‍ ജോണ്‍ നേതൃത്വം നല്‍കി.
ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ഹൃസ്വമായ ചടങ്ങില്‍ സ്ഥലം മാറി പോകുന്ന ട്രഷറര്‍ ശ്രീ. അനില്‍ ചാണ്ടിക്ക് ചെയര്‍മാന്‍ ഡോ: റോയി വര്‍ഗീസ് ഉപഹാരം സമ്മാനിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീ ബെന്‍സ് ജോസഫ്, പ്രസിഡണ്ട് ശ്രീ. മനു മത്തായി, സെക്രട്ടറി ശ്രീ. രമേശ കുനിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഭവ സംരുദ്ദമായ ഓണ സദ്യയോടെ പരിപാടികള്‍ സമംഗലം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല