സ്വന്തം ലേഖകൻ: ഡിസംബറിലെ അവധിക്കാലം പ്രമാണിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് സ്പെഷൽ പാക്കേജുകൾ പ്രഖ്യാപിച്ചു. അവധിക്കാലം ചെലവിടാൻ രാജ്യത്തിന് പുറത്തേക്കു പോകുന്നവർക്ക് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനുള്ള പ്രീ–ബുക്കിങ് പാക്കേജ് ആണിത്.
യാത്രക്കാർക്ക് തിരികെ ദോഹയിൽ മടങ്ങിയെത്തുന്നതു വരെ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം. പാർക്കിങ്ങിനുള്ള ഇടം മുൻകൂർ ആയി ബുക്ക് ചെയ്യാം. ഹ്രസ്വകാലവും ദീർഘകാലവും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
സ്പെഷൽ പാക്കേജ് നിരക്ക്
∙വാരാന്ത്യത്തിൽ 1 മുതൽ 3 ദിവസം വരെ 250 റിയാൽ
∙ 4 മുതൽ 7 ദിവസം വരെ 350 റിയാൽ
∙8 മുതൽ 14 ദിവസം വരെ 450 റിയാൽ
∙വാഹന പാർക്കിങ് പ്രീ–ബുക്ക് ചെയ്യാൻ
https://www.mawaqifqatar.com/booking/site/hia
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല