1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2022

സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ ലോഞ്ചുകൾ തുറന്നു. ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബിലെ പ്ലാറ്റിനം, ഗോൾഡ്, സിൽവൽ ലോയൽറ്റി അംഗങ്ങൾക്കും വൺവേൾഡ് അലയൻസ് എമറാൾഡ്, സഫയർ കാർഡ് ഉടമകൾക്കുമായി പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്.

യാത്രക്കാർക്ക് വിശ്രമിക്കാനും രാജ്യാന്തര രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുമുള്ള ആഡംബര സൗകര്യങ്ങളാണ് ലോഞ്ചുകളിലുള്ളത്. പ്രത്യേകിച്ചും കുടുംബത്തോടൊത്ത് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് അടുത്ത വിമാനത്തിന്റെ സമയം വരെ സുഖമായി വിശ്രമിക്കാനും ഭക്ഷണം കഴിയ്ക്കാനും ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ലോഞ്ചുകളിലുള്ളത്.

ലോകകപ്പിനായി ഖത്തറിലേക്ക് എത്തുന്ന ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്കും വൺവേൾഡ് അലയൻസ് അംഗങ്ങൾക്കും പുതിയ ലോഞ്ചുകൾ ഗുണകരമാകും. പ്ലാറ്റിനം ലോഞ്ച് സൗത്ത് വിമാനത്താവളത്തിലെ കോൺകോഴ്‌സ് ‘എ’യിലാണ് പ്രവർത്തിക്കുന്നത്. ഖത്തർ എയർവേയ്‌സിന്റെ പ്ലാറ്റിനം ലോയൽറ്റി അംഗങ്ങൾക്കും വൺ വേൾഡ് എമറാൾഡ് കാർഡ് ഉടമകൾക്കുമാണ് ഇവിടെ പ്രവേശനം.

ഒരേ സമയം പരമാവധി 140 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണിത്. പ്രാർഥനാ മുറികൾ, റസ്റ്ററന്റ്, ബാർ, ബാത്ത് റൂമുകൾ, വൈഫൈ സൗകര്യം എന്നിവയാണുള്ളത്. കോൺകോഴ്‌സ് എയിൽ തന്നെയാണ് ഗോൾഡ് ലോഞ്ച് സൗത്തും. ഗോൾഡ് ലോയൽറ്റി അംഗങ്ങൾക്കും വൺ വേൾഡ് സഫയർ കാർഡ് ഉടമകൾക്കുമായാണിത്. ഒരു സമയം പരമാവധി 85 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.