സ്വന്തം ലേഖകൻ: ഭാര്യയുമായി വഴക്കിട്ട് നാലു വയസ്സുകാരി മകളുമായി വിമാനത്താവളം ബന്ദിയാക്കി യുവാവിന്റെ സാഹസത്തെ തുടർന്ന് ജർമനിയിലെ ഹാംബുർഗ് വിമാനത്താളവം 18 മണിക്കൂർ അടച്ചിട്ടു. അനുനയശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞു യുവാവ് കീഴടങ്ങിയതോടെ വിമാനത്താവളം തുറന്നു പ്രവർത്തനം പുനരാരംഭിച്ചു.
കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി ഭാര്യയുമായി വഴക്കിട്ട മുപ്പത്തഞ്ചുകാരൻ ശനിയാഴ്ച വൈകിട്ട് 8ന് കുഞ്ഞുമായി കാറിൽ വിമാനത്താവളത്തിന്റെ സുരക്ഷാവേലി കടന്ന് ഒരു തുർക്കി എയർലൈൻസ് വിമാനത്തിനു സമീപം നിലയുറപ്പിച്ചതിനെ തുടർന്നാണു വിമാനത്താവളം അടയ്ക്കേണ്ടി വന്നത്.
വിമാനത്താവളത്തിലേക്ക് ഇയാൾ പ്രവേശിച്ചപ്പോൾ 2 തവണ വെടിവയ്ക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തതു സ്ഥിതി വഷളാക്കി. കുഞ്ഞിന്റെ സുരക്ഷയെക്കരുതി അതീവ ജാഗ്രതയോടെ അധികൃതർ നീങ്ങിയതോടെ ശനിയാഴ്ച ഇവിടെ ഇറങ്ങേണ്ടിയിരുന്ന 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല