
സ്വന്തം ലേഖകൻ: ജപ്പാനിലെ സര്‍വകലാശാലയില്‍ സഹപാഠികളെ ചുറ്റിക കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥിനി. ടോക്യോയിലെ ഹോസെയി സര്‍വകലാശാലയുടെ ടാമ കാമ്പസിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ 22-കാരിയായ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന് ജപ്പാന്റെ ഔദ്യോഗിക മാധ്യമം എന്‍.എച്ച്.കെ. റിപ്പോര്‍ട്ട് ചെയ്തു. ക്ലാസ് മുറിയിലിരുന്നവരെയാണ് വിദ്യാര്‍ഥിനി ചുറ്റിക കൊണ്ട് ആക്രമിച്ചത് എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഈ പെണ്‍കുട്ടിയെ സര്‍വകലാശാലയിലെ ജീവനക്കാര്‍ തടഞ്ഞുവെച്ചിരുന്നു.
പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും ഇവര്‍ അബോധാവസ്ഥയില്‍ അല്ലെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ്. ഉള്‍പ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമസംഭവങ്ങള്‍ താരതമ്യേന കുറവാണ്. രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാണ് എന്നതാണ് ഇതിന്റെ പ്രധാനകാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല