സ്വന്തം ലേഖകന്‍: പ്രധാന റൂട്ടുകളിലെല്ലാം ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്നത് ഉള്‍പ്പടെ എട്ട് കിലോയില്‍ കൂടുതലുള്ള ഹാന്‍ഡ് ബാഗേജിന് ഇനിമുതല്‍ ഫീസ് നല്‍കേണ്ടി വരും.
ജൂലൈ ഒന്ന് മുതലാണ് എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നത്. ഹാന്‍ഡ് ബാഗേജ് എട്ട് കിലോയില്‍ കൂടുന്ന ഓരോ കിലോയ്!ക്കും യാത്രക്കാര്‍ അധിക നിരക്ക് നല്‍കേണ്ടി വരും. ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ അടക്കമുള്ളവ തൂക്കിയായിരിക്കും ബാഗേജ് തൂക്കം കണക്കാക്കുക.
ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ തൂക്കിനോക്കുമെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച അറിയിപ്പില്‍ പറയുന്നു. ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരെ ഈ പരിശോധനയ്!ക്കായി മര്‍ഹബ എന്ന ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
അധികം വരുന്ന ഓരോ കിലോയ്!ക്കും 60 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ സാധാരണ വിമാനക്കമ്പനികള്‍ ഹാന്‍ഡ് ബാഗേജ് തൂക്കത്തില്‍ ഉള്‍പ്പെടുത്താറില്ല. ബജറ്റ് എയര്‍ലൈനുകള്‍ മാത്രമാണ് ഇപ്പോള്‍ ഈ പാത പിന്തുടരുന്നത്. പുതിയ ഹാന്‍ഡ് ബാഗേജ് നിയമം ജിസിസി രാജ്യങ്ങളിലെല്ലാം ബാധകമായിരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല