ഒരുകാലത്ത് ഖുശ്ബു, നമിത എന്നിവര്‍ക്ക് പിന്നാലെ പാഞ്ഞ തമിഴകം ഇപ്പോള്‍ ഹരം കണ്ടെത്തുന്നത് ഹന്‍സികയിലാണ്. ഈ കൊച്ചുസുന്ദരി റോഡിലിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇത് ഹന്‍സികയ്ക്ക് തന്നെ പാരയായി മാറുന്നുണ്ടെന്നത് മറ്റൊരു കാര്യം.
അടുത്തിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയപ്പോഴും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. തങ്ങളുടെ സ്വപ്‌നസുന്ദരിയെ അടുത്തുകാണാന്‍ ആയിരങ്ങളാണ് നഗരത്തില്‍ തടിച്ചുകൂടിയത്. ഹന്‍സികയെ കണ്ട് നിയന്ത്രണംവിട്ട ജനക്കൂട്ടം വേലിയൊക്കെ ചാടിക്കടന്ന് നടിയുടെ അടുത്തേക്ക് കുതിച്ചത്രേ.
സുന്ദരിയെ തൊട്ടടുത്തു കാണുകയും പറ്റിയാല്‍ ഒന്നു തലോടുകയുമൊക്കെയായിരുന്നു ആരാധകരുടെ ഉദ്ദേശം. ഇതില്‍ ചിലരെങ്കിലും ലക്ഷ്യം കണ്ടുവെന്നാണ് കോടമ്പാക്കത്തെ അടക്കം പറച്ചില്‍. എന്തായാലും ഹന്‍സികയുടെ തന്നെ ബോഡിഗാര്‍ഡുമാരുടെ ഇടപെടല്‍ മൂലമാണ് രംഗം കൂടുതല്‍ വഷളാകാതിരുന്നത്. നടിയെ പെടുന്നനെ കാറിനുള്ളിലെത്തിച്ച ബോഡിഗാര്‍ഡുകള്‍ അവിടെ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോവുകയും ചെയ്തു.
ആരാധകര്‍ തന്നെ തൊട്ടിട്ടില്ലെന്നാണ് ഹന്‍സിക പറയുന്നത്. അത്ര വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ലോക്കല്‍ പൊലീസും സെക്യൂരിറ്റിക്കാരും സമയോചിതമായി ഇടപെട്ടതാണ് രക്ഷയായത്. ഹന്‍സിക വിശദീകരിയ്ക്കുന്നു. തമിഴകത്തിന്റെ പുതിയ മാദകതാരമായി തിളങ്ങുന്ന ഹന്‍സിക ഇനി സൂര്യയുടെ വേട്ടൈ മന്നനിലാണ് അഭിനയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല