സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍. ഹിനയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹന്‍സിക രംഗത്തെത്തി.
‘ഇവരെന്താണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്? ഈ സിനിമാ മേഖലയെ ഇത്തരത്തില്‍ അപമാനിക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത് അവര്‍ക്കുതന്നെയാണ് അപമാനകരമാകുന്നത്. എത്രയോ ബോളിവുഡ് നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്? ഇതിനേപ്പറ്റിയൊന്നും ഇവര്‍ക്ക് ഒരറിവുമില്ലേ,’ ഹന്‍സിക ചോദിക്കുന്നു.
ഹിന പറഞ്ഞതുമുഴുവന്‍ അസംബന്ധമാണ്. സ്വന്തം അഭിനയം മെച്ചപ്പെടുത്താന്‍ ആദ്യം ശ്രദ്ധിക്കൂ. ഒരു ദക്ഷിണേന്ത്യന്‍ താരമെന്ന നിലയില്‍ അറിയപ്പെടാന്‍ അഭിമാനമേയുള്ളൂവെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായ ഹിന ഖാന്‍ പരിപാടിക്കിടയിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല