1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2011

യുഹൃദയങ്ങള്‍ കൊള്ളയടിക്കുന്ന താരമാണ് ഹന്‍സികയെന്ന കാര്യത്തില്‍ തര്‍ക്കത്തിനവകാശമില്ല. വെള്ളിത്തിരയില്‍ യഥാര്‍ഥകൊള്ളക്കാരിയായി വേഷംകെട്ടാനൊരുങ്ങുകയാണിപ്പോള്‍ താരം. ചിമ്പു, ജയ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ‘വേട്ടൈമന്നന്‍’ എന്ന ചിത്രത്തിലാണ് ഹന്‍സികയ്ക്ക് പുതിയ പരിവേഷം. നെല്‍സനാണ് ചിത്രത്തിന്റെ സംവിധായകന്‍.

സ്വന്തം മേനിപ്പകിട്ടുകൊണ്ട് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുയര്‍ത്തുന്ന മട്ടിലുള്ള പ്രകടനമായിരുന്നു കഴിഞ്ഞ ചിത്രമായ ‘വേലായുധ’ ത്തില്‍ ഹന്‍സികയുടേത്. തമിഴ്‌സിനിമയുടെ പുതിയ താരരാജകുമാരിയായി വാഴ്ത്തപ്പെടുന്ന ഈ സിന്ധിസുന്ദരിയുടെ വ്യത്യസ്തമായൊരു വേഷമെന്ന നിലയ്ക്കാണ് പുതിയ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. രൂപത്തിലും ഭാവത്തിലുമൊക്കെ അടിമുടി മാറിയ ഹന്‍സികയെയാണ് ‘വേട്ടൈമന്നനി’ല്‍ കാണാനാവുകയെന്നാണ് അണിയറക്കാരുടെ അവകാശവാദം.

കൊള്ളസംഘക്കാരിയായ മായയെയാണ് ഹന്‍സിക അവതരിപ്പിക്കുന്നത്. ചിമ്പുവിന്റെ നായികയായാണ് ഹന്‍സിക അഭിനയിക്കുന്നതെന്നാണ് ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍, അതു ശരിയല്ലെന്നാണ് ഹന്‍സിക പറയുന്നത്. ചിമ്പുവിന്റെ ജോഡിയായി ദീക്ഷാസേത്താണ് അഭിനയിക്കുന്നത്. പൂനംകൗര്‍, സന്താനം എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.