സ്വന്തം ലേഖകന്‍: പാക് ഭീകരന്‍ അബ്ദുള്‍ അസീസ് ഹഖാനി അമേരിക്കയുടെ ലോക ഭീകരപ്പട്ടികയില്‍. ഹഖാനി ഭീകര ഗ്രൂപ്പിന്റെ ആത്മീയ നേതാവാണ് അബ്ദുല്‍ അസീസ് ഹഖാനി. അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരേയും സാധാരണക്കാര്‍ക്കെതിരേയും അടുത്തിടെ നടന്ന നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഹഖാനിയാണ്.
യുഎസ് ലോകഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഹഖാനിക്ക് യുഎസ് ഉപരോധങ്ങള്‍ ബാധകമാകും. പാക്കിസ്ഥാന്‍ താവളമാക്കിയ ഭീകര ഗ്രൂപ്പാണ് ഹഖാനി.
യുഎസ് പൗരന്മാര്‍ക്ക് ഈ കൊടുംഭീകരനുമായി ഒരു ബന്ധവും പാടില്ല. യുഎസില്‍ ഹഖാനിക്ക് എന്തെങ്കിലും സ്വത്തുണ്ടെങ്കില്‍ അതു കണ്ടുകെട്ടും. സഹോദരന്‍ ബദറുദ്ദീന്‍ ഹഖാനിയുടെ മരണത്തെ തുടര്‍ന്നാണ് അബ്ദുല്‍ അസീസ് ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയത്. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ യുഎസ് 50 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഇതേസമയം, സുരക്ഷാസഹായമായി പാക്കിസ്ഥാനു നല്‍കുന്ന സഖ്യകക്ഷി പിന്തുണാ ഫണ്ടിലേക്ക് അടുത്ത ഗഡു തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് യുഎസ് വ്യക്?തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല