സ്വന്തം ലേഖകന്‍: ഡല്‍ഹിക്കാരനായ ഹര്‍ പര്‍ക്കാഷ് റിഷി, ലോക റെക്കോര്‍ഡുകളുടെ തമ്പുരാന്‍. 74 മത്തെ വയസിലും ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത് ശീലമാക്കിയ ഹര്‍ പര്‍കാഷ് റിഷി ശ്രദ്ധേയനാകുന്നു ഇതിനകം ഇരുപതോളം റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്. റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആരും ചെയ്യാത്ത കാരങ്ങളാണ് ഹര്‍ പര്‍കാഷ് റിഷി ചെയ്യുന്നത്.
1990 ല്‍ തന്റെ നാല്‍പതാം വയസിലാണ് പര്‍കാഷ് ആദ്യമായി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1001 മണിക്കൂര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തു കൊണ്ടായിരുന്നു അത്. രണ്ട് സുഹൃത്തക്കള്‍ക്ക് ഒപ്പമായിരുന്നു ഈ സാഹസിക പ്രകടനം. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പിസ എത്തിച്ചായിരുന്നു രണ്ടാമത്തെ പ്രകടനം. രണ്ടാമത്തെ പ്രകടനവും അദ്ദേഹത്തിന് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുത്തു.
പര്‍കാഷിന്റെ ശരീരത്തില്‍ അഞ്ഞൂറോളം ടാറ്റു സ്റ്റിക്കറുകളുണ്ട്. ശരീരത്തില്‍ ഏറ്റവുമധികം ടാറ്റൂ പതിപ്പിച്ച വ്യക്തി എന്ന നിലയിലും പര്‍കാഷിന്റെ പേരില്‍ ഗിന്നസ് റെക്കോര്‍ഡുണ്ട്. യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ, എലിസബത്ത് രാജ്ഞി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പര്‍കാഷ് ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.
വിവിധ രാജ്യങ്ങളുടെ പതാകയും ടാറ്റൂകളില്‍പ്പെടും. റെക്കോര്‍ഡിന് വേണ്ടി മുഴുവന്‍ പല്ലുകളും നീക്കം ചെയ്യുകയും ഏറ്റവുമധികം സ്‌ട്രോകള്‍ വായില്‍ തിരുകിയ വ്യക്തി എന്ന റെക്കോര്‍ഡും പര്‍കാഷിന്റെ പേരിലാണ്. 496 സ്‌ട്രോകളാണ് പര്‍കാഷ് വായില്‍ തിരുകിയത്. മരണം വരെ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നാണ് പര്‍കാഷിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല