ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജനിത് കല്യാണയോഗം. പഞ്ചാബിലൊന്നും പോയി പെണ്ണുതിരയാതെ ഇന്ത്യന്‍ സ്പിന്നര്‍ നേരെ വച്ചുപിടിച്ചത് ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്കാണ്. ബോളിവുഡ് നടി ഗീത ബസ്രയാണ് ഹര്‍ഭജന്റെ വധുവാകാന്‍ ഒരുങ്ങുന്നത്.
ബോളിവുഡ് പേജ് ത്രീ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്നു ഏറെ നാളായി ഹര്‍ഭജന്‍ ഗീതാ പ്രണയം. ഇരുവരേയും മാധ്യമങ്ങള്‍ പലതവണ വിവാഹം കഴിപ്പിക്കുകയും വേര്‍പിരിക്കുകയും ചെയ്തു.
ഇന്ത്യല്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹര്‍ഭജന്‍ കളത്തിലിറങ്ങുമ്പോഴൊക്കെ ഗാലറിയില്‍ ആര്‍പ്പുവിളികളുമായി ഗീതയുണ്ടായിരുന്നു. ഹര്‍ഭജന്‍ നേടുന്ന ഓരോ വിക്കറ്റിനും ചാടിയെഴുന്നേറ്റ് ആര്‍പ്പുവിളിക്കുന്ന ഗീതയെ കാമറകള്‍ ആവോളം പകര്‍ത്തുകയും ചെയ്തു.
ദി ട്രെയില്‍ എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രമാണ് ഗീതയെ ബോളിവുഡിന്റെ മുന്‍നിരയില്‍ എത്തിച്ചത്. പഞ്ചാബിയായ ഗീത പഠിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. മാധ്യങ്ങള്‍ എന്തൊക്കെ പറഞ്ഞാലും വിവാഹത്തെ കുറിച്ചും ഒരക്ഷരം മിണ്ടാന്‍ ഹര്‍ഭജനും ഗീതയും തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല