സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്, ജലന്ധറില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന. കോണ്‍ഗ്രസില്‍ ചേരാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ഭാജിയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭാജി മത്സരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, ബിജെപി വിട്ട മുന്‍ ക്രിക്കറ്റ് താരം നവ്‌ജോത് സിങ് സിദ്ദു ചൊവ്വാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച.
സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല