ഇപ്പോള്‍ ബ്രിട്ടണില്‍ തണുപ്പാണ്. ചുമ്മാ തണുപ്പാണ് എന്ന് പറഞ്ഞാല്‍ ശരിയാകില്ല. മുടിഞ്ഞ തണുപ്പ് തന്നെയാണ്. ഇതില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളിലൊന്ന് നല്ല ചൂട് കിട്ടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഉയരത്തിലാണ് ഇന്ധനവില എന്നതാണ് പ്രശ്നം. രാജ്യം ഇപ്പോള്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ മാത്രം 560 മില്യണ്‍ പൗണ്ട് കടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതുമൂലം ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകും. അത് രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബങ്ങള്‍ക്കുണ്ടാക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ബ്രിട്ടണിലെ 1.8 മില്യണ്‍ ഗ്യാസ്, വൈദ്യൂതി കണക്ഷനുകള്‍ക്ക് കാര്യമായ ബില്ലാണ് വന്നിരിക്കുന്നത്. പന്ത്രണ്ട് ശതമാനം വര്‍ദ്ധനവാണ് ബില്ലിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതുമൂലം രാജ്യം രൂക്ഷമായ ഇന്ധനക്ഷാമത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ഒരു കുടുംബം വര്‍ഷത്തില്‍ ഇന്ധനച്ചെലവായി മുടക്കേണ്ടിവരുന്നത് 1,300 പൗണ്ടാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ നോക്കുമ്പോള്‍ ഇരുപത് ശതമാനംവരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ കണക്ക് വെച്ചുനോക്കുമ്പോള്‍ 139,000 വൈദ്യൂതി ഉപഭോക്താക്കളും 119,000 ഗ്യാസ് ഉപഭോക്താക്കളുംകൂടി 600 മില്യണ്‍ പൗണ്ട് കൊടുക്കാനുണ്ട്. ഇത് വന്‍പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല