വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവുകള്‍ ,ടൂഷ്യന്‍ ഫീസ്,തൊഴില്‍രാഹിത്യം എന്നിവ മൂലം പ്രയാസപ്പെടുന്ന വിദ്യാര്‍ഥിനികള്‍ കൂട്ടമായി വേശ്യാവൃത്തിയിലേക്ക്! സാമ്പത്തികഞെരുക്കത്തില്‍ പെട്ട് പോകുന്ന വിദ്യാര്‍ഥിനികളാണ് മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കും ചൂതാട്ടകെന്ദ്രങ്ങളിലേക്കും ഒഴുകുന്നത്. അതേസമയം സര്‍ക്കാര്‍ നവീകരണത്തിന്റെ ഭാഗമായി പല യൂണിവേഴ്സിറ്റികളും അടുത്ത വര്‍ഷം മുതല്‍ ഫീസ് മൂന്നിരട്ടി ആക്കുവാന്‍ നിര്‍ബന്ധിക്കപെടുകയാണ്.
എന്നാല്‍ പഠിച്ചു കൊണ്ടിരിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന എഡ്യുക്കേഷന്‍ മൈന്റൈന്‍സ് അലവന്‍സ് (ഇ.എം.എ) നിര്‍ത്തലാക്കിയത് വമ്പിച്ച പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഈ അലവന്‍സ് പിന്‍വലിച്ചത് മൂലം പതിനാറു മുതല്‍ പത്തൊന്‍പതു വരെ വയസ്സുള്ള പാവപെട്ട വിദ്യാര്‍ഥികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.
റിഫോംസ് പ്രഖ്യാപിച്ചതോട് കൂടി മറൊരു വഴിയുമില്ലാതാകുകയായിരുന്നു ചെറുപ്പക്കാര്‍ക്ക്. ഈ മേഖലയിലെ വിദഗ്ദ്ധയായ സാറ വാക്കര്‍ പറയുന്നത് വിദ്യാര്‍ഥി വേതനം ഇല്ലാതായതും ഏര്‍പ്പാടുകളുടെ അഭാവവും സാരമായി ബാധിച്ചിട്ടുണ്ട് എന്നാണു. വര്‍ഷാവര്‍ഷം വേശ്യാവൃത്തിയില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടി. ട്യൂഷന്‍ ഫീസ് വര്‍ദ്ധിച്ചതിന് ശേഷം വിദ്യാര്‍ഥികള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബിസിനെസ്സ് ഇന്നൊവേഷന്‍ പറയുന്നത് വിദ്യാര്ഥികള്‍ക്ക് സാമ്പത്തികസഹായത്തിനായി ലോണ്‍ സൗകര്യം ലഭ്യമാന്നെന്നും അത് നിര്‍ധനരായവര്‍ എത്രയും വേഗത്തില്‍ ഉപയോഗാപെടുത്തണം എന്നുമാണ്”. പണത്തിനായി വളരെ അധികം ബുദ്ധിമുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അധ്യാപകരുമായി ബന്ധപ്പെടണം”.നാഷണല്‍ യുണിയന്‍ ഓഫ് സ്റ്റുഡന്റ്സിനെ പ്രതിനിധീകരിച്ച നാഷണല്‍ വിമന്‍ ഓഫിസര്‍ എസ്സെല്ലേ ഹാര്‍ട്ട് കാര്യങ്ങളെ ഗൌരവപരമായി പരിഗണിക്കുന്നുണ്ട് എന്നും എത്രയും പെട്ടെന്ന് ഇത്‌ിനു ഒരു പ്രതിവിധി കണ്ടെത്തും എന്നും വാക്ക് തന്നിട്ടുണ്ട്.
ഇപ്പോഴെത്തെഈ സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ വേശ്യാവൃത്തി പോലെയുള്ള ജോലികളിലേക്ക് പ്രവേശിക്കുന്നത്.ഈ അപകടകരമായ പ്രവണതയെ മറികടക്കുവാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി കൈകൊണ്ടു വരികയാണ്എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല