സ്വന്തം ലേഖകന്‍: പട്ടേല്‍ സമര നായകന് ഹര്‍ദിക് പട്ടേലിന്റെ അറസ്റ്റ്, ഗുജറാത്തില്‍ പരക്കെ പ്രക്ഷോഭം. പട്ടേല്‍ സമുദായത്തിന്റെ ഏക്ത യാത്ര തടയുന്നതിനായാണ് നേതാവ് ഹര്‍ദിക് പട്ടേലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സൂറത്തില്‍ നടന്ന പ്രതിഷേധ റാലി അക്രമാസക്തമാകുകയായിരുന്നു. നഗരത്തില്‍ ശനിയാഴ്ച ഉച്ചക്കു ശേഷം സമാധാനപരമായി ആരംഭിച്ച റാലി ഒടുവില്‍ പരക്കെ അക്രമത്തില്‍ കലാശിച്ചു.
കപോദ്രാ പൊലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. ഒരു പൊലീസ് വാഹനം കത്തിക്കാന്‍ ശ്രമിച്ചു. സ്റ്റേഷന്റെ മുന്‍വശത്ത് തടിച്ചുകൂടിയ സ്ത്രീ പ്രവര്‍ത്തകര്‍ ഗേറ്റ് അടിച്ചു തകര്‍ത്തു. നഗരത്തിലെ പതിദര് ഭൂരിപക്ഷ മേഖലകളിലെ പ്രധാന റോഡികളിലെല്ലാം സ്ത്രീകടക്കമുള്ള നിരവധി അനുകൂലികള്‍ തടിച്ചുകൂടുകയും സ്റ്റീല്‍ പാത്രങ്ങളില്‍ അടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.
ഹാര്‍ദിക്കിനെ മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പലയിടങ്ങളിലും പതിദര് സമുദായക്കാര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചു. അതേസമയം,? പതിദര് ഭൂരിപക്ഷ മേഖലകളില്‍ കടകള്‍ അടഞ്ഞു കിടന്നു. അക്രമം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ ചൗതാ ബസാര്‍,? ഭാഗല്‍ തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളിലെ കടകള്‍ വൈകുന്നേരത്തോടെ അടച്ചു.
സൂറത്തില്‍ ശനിയാഴ്ച രാവിലെ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് ഹാര്‍ദിക്കിനേയും അദ്ദേഹത്തിന്റെ അന്‍പതോളം പിന്തുണക്കാരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ഏക്ത യാത്ര’ നടത്താന്‍ ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ എന്ത് വില കൊടുത്തും റാലിയുമായി മുന്നോട്ട് പോകുമെന്ന് ഹാര്‍ദിക് വ്യക്തമാക്കുകയായിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹര്‍ദിക് പട്ടേലിനും മറ്റ് അന്‍പത് അനുയായികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. യാതൊരു ഉപാധികളും കൂടാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് ഹാര്ദിക്കിന്രെ അഭിഭാഷകന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല