ഹെയര്‍ഫീല്‍ഡ്: ഹെയര്‍ഫീല്‍ഡ് മലയാളി അസോസിയേഷന് (ഹേമ) പുതിയ നേതൃ നിര. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട്: ജോമോന്‍ കൈതമറ്റം, വൈസ് പ്രസിഡണ്ട്: പ്രസന്ന ഉണ്ണികൃഷ്ണന്‍, സെക്രട്ടറി: സജി, ജോയിന്റ് സെക്രട്ടറി: മജ്ഞു വിനോദ്, ട്രഷറര്‍: ജോമി ജോസഫ് എന്നിവരെയും കോര്‍ഡിനേറ്റര്‍മാരായി റോയ് വര്‍ഗീസ്, ഡെന്നി ജേക്കബ് എന്നിവരെയും തിരഞ്ഞെടുത്തു.
അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 21 ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും. വൈകുന്നേരം 5.30 മുതല്‍ ഹെയര്‍ഫീല്‍ഡ് ഹൈസ്ട്രീറ്റിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍. ലെസ്റ്റര്‍ മെലഡിസിന്റെ ഗാനമേളയോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ പ്രസിഡണ്ട് ജോമോന്‍ കൈതമറ്റം അദ്ധ്യക്ഷത വഹിക്കും.
കലാഭവന്‍ നൈസ് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, പഞ്ചാബി ബാങ്കര ഡാന്‍സുകള്‍, സ്കിറ്റുകള്‍ ഉള്‍പ്പെടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമാകും. പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. വിലാസം: St. Marys Church Hall, Highstreet, U1396BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല