ഒളിമ്പിക്സിന് പിന്നാലെ ലണ്ടനില്‍ നടക്കുന്ന പതിനാലാമത് പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടി ഹരീഷ് നാഗരാജഗൗഡയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. കര്‍ണാടക സ്വദേശിയായ ഗിരീഷ് ഹോസനഗാര നാഗരാജഗൗഡ പുരുഷന്മാരുടെ ഹൈജമ്പ് എഫ്42 ഇനത്തിലാണ് 1.74 മീറ്റര്‍ ചാടിയാണ് വെള്ളി നേടിയത്.
ലണ്ടന്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ഇടത് കാലിന് വൈകല്യമുള്ള ഹൊസനാഗര ചരിത്രം കുറിച്ചത്. ഫിജിയുടെ ഇലീസ ഡെലാനക്കാണ് ഈയിനത്തില്‍ സ്വര്‍ണം. പോളണ്ടിന്റെ ലൂക്കാസ് മാംസ്റ്റസ് വെങ്കലം നേടി. സ്വര്‍ണം നേടിയ ഡെലാനയും ഹൊസനാഗരയും 1.74 മീറ്റര്‍ ദൂരമാണ് ചാടിയത്. എന്നാല്‍ ഇന്ത്യന്‍ താരം കൂടുതല്‍ അവസരമെടുത്തതിനാലാണ് വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല