സ്വന്തം ലേഖകന്‍: ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു; ആദ്യ ചിത്രമായ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ രസകരമായ ടീസര്‍ കാണാം. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
വര്‍ഷങ്ങളായി മലയാള സിനിമയുടെ ചിരിയായ ഹരിശ്രീ അശോകന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് ‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. നേരത്തെ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
ഈ രസികന്‍ സിനിമയൊരുക്കിയ അശോകന്‍ ചേട്ടനും ടീമിനും ആശംസകള്‍ എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. യേശുദാസ് ആലപിച്ച വിഖ്യാത ഗാനം ‘മറക്കുമോ നീ എന്റെ മൌന ഗാനം’ എന്ന പാട്ടും ടീസറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.
രാഹുല്‍ മാധവ്,ക്വീന്‍ ഫെയിം അശ്വിന്‍ ജോസ് , ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക് പരമ്പോല്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല