1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2024

സ്വന്തം ലേഖകൻ: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം.

തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വീസ്റ്റ് വന്നതോടെ നിശബ്ദമായി. ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ ദില്ലയിൽ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവര്‍ത്തകരെ വൈകീട്ട് കാണും.ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്നിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്തെത്തി.

എതിർഘടകങ്ങളെയെല്ലാം മറികടന്ന് ഹരിയാനയിൽ ബിജെപി മുന്നേറിയ പശ്ചാത്തലത്തിലാണ് ജെ പി നദ്ദ ഹരിയാന മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം ഹരിയാന തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയും ജാഗ്രതയോടെയും സമീപിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

തെരഞ്ഞെടുപ്പുകൾ അടുക്കുന്നു. അവയെ നിസ്സാരമായി കാണരുത്. ഒരിക്കലും അമിത ആത്മവിശ്വാസം കാണിക്കരുതെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ഓരോ സീറ്റും കഠിനമാണ്. കഠിനാധ്വാനം ചെയ്യുകയും ചേരിപ്പോരുകൾ ഒഴിവാക്കുകയും വേണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതികരണം.

തിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം ആഘോഷിച്ച് നാഷണൽ കോൺഫറൻസ് പ്രവർത്തകർ. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണൽ കോൺഫറൻസ് പ്രവർത്തകർ ശ്രീനഗറിൽ ആഹ്ലാദം പങ്കുവെച്ചത്.

ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിന്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റിൽ ഒതുങ്ങി. കശ്മീരിൽ മത്സരിച്ച രണ്ടിടത്തും ഒമർ അബ്ദുല്ല മുന്നേറുകയാണ്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ തോറ്റു.കുൽഗാമയിൽ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്കാണ് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്‌റാജ് മാലിക്ക് പരാജയപ്പെടുത്തിയത്. 4770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മെഹ്‌റാജ് മാലിക്കിന്റെ വിജയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.