സ്വന്തം ലേഖകന്‍: അപൂര്‍വ രോഗമായ ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് ബാധിച്ച കുഞ്ഞ് ആദ്യമായി ഇന്ത്യയില്‍ പിറന്നു. മഹാരാഷ്ട്രയിലെ നാഗ്പുരിലെ ലത മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപുര്‍വ്വ രോഗവുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ഭുരിഭാഗം ശരീര ഭാഗത്തും തൊലിയില്ലാതെ ആന്തരിത അവയവങ്ങള്‍ പുറത്ത് കാണാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ‘ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്’.
കൈപ്പത്തിയും കാല്‍വിരലുകളും ഇല്ലാതെ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന മാംസ കഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. മുക്കിന്റെ സ്ഥാനത്ത് ചെറിയ രണ്ട് ദ്വാരങ്ങളും ചെവിയില്ലാതെയുമാണ് രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ജനിക്കുക. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ‘ഹാര്‍ലിക്വിന്‍ ബേബി’ എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.
മുന്ന് ലക്ഷത്തില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. തൊലിയില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയയും മറ്റ് രോഗാണുക്കളും പ്രവേശിക്കാനുള്ള സാധ്യത കുടുതലാണെന്നും രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ അധികം കാലം ജീവിച്ചിരിക്കാറില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാത്തത് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
1750 ല്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ആദ്യമായി ഈ രോഗവുമായി ഒരു കുഞ്ഞ് ജനിച്ചത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം എന്നതിനാല്‍ ഇവരുടെ പരിചരണം വൈദ്യശാസ്ത്രത്തിന് കനത്ത വെല്ലുവിളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല