1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ലണ്ടന്‍ : ഈ ഭൂമിയിലെ തന്നെ മികച്ച ഫാഷണബിളായ കുഞ്ഞ് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു – ഹാര്‍പെര്‍ സെവന്‍ ബെക്കാം. താര ദമ്പതികളായ ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയ ബെക്കാമിന്റെയേും മകള്‍. ഒരു വയസ്സ് പ്രായമുളള ഹാര്‍പറാണത്രേ ലോകത്തെ ഏറ്റവും മികച്ച ഫാഷനുകള്‍ അണിയുന്ന കുഞ്ഞ്. ഇത് വെറുതേ പറയുന്നതല്ല. ലോകത്തെ ഏറ്റവും മികച്ച സ്‌റ്റെലിഷ് സെലിബ്രിറ്റി ബേബിയെ കണ്ടെത്താനായി നടത്തിയ ഓണ്‍ലൈന്‍ പോളില്‍ ലോകത്തെ തന്നെ മികച്ച ബേബി ഫാഷന്‍ വിദഗദ്ധര്‍ നടത്തിയ വോട്ടെടുപ്പിലാണ് ഹാര്‍പെര്‍ മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ബേബി സ്‌റ്റോറായ മൈഫസ്റ്റ്ഇയേഴ്‌സ് ഡോട്ട് കോം മാണ് വോട്ടെടുപ്പ് നടത്തിയത്. വിദഗ്ദ്ധര്‍ തിരഞ്ഞെടുത്ത കുട്ടികളുടെ ലിസ്റ്റില്‍ നിന്ന വായനക്കാര്‍ തിരഞ്ഞെടുക്കുന്ന കുട്ടിയെ ആണ് മിനിഫാഷന്‍ ഐക്കണായി പ്രഖ്യാപിക്കുന്നത്.

ഹാര്‍പെറിന്റെ വസ്ത്രങ്ങളില്‍ ഭൂരിഭാഗവും വിക്ടോറിയ തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. ഹാര്‍പെറിന്റെ വാര്‍ഡ്‌റോബ് പലപ്പോഴും തന്നെ ചിരിപ്പിക്കാറുണ്ടന്ന് കഴിഞ്ഞദിവസം ഡേവിഡ് ബെക്കാം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വായനക്കാര്‍ ഹാര്‍പറെ മികച്ച സ്റ്റെലിഷ് ബേബിയായി തെരഞ്ഞെടുത്തത്. 27 ശതമാനം ആളുകളാണ് ഹാര്‍പറെ പിന്തുണച്ചത്. തൊട്ടുപിന്നില്‍ ബ്രിട്ടീഷ് നടിയും അവതാരികയുമായ അമാന്‍ഡ ഹോള്‍ഡന്റെ മകള്‍ ഹോളിറോസാണ്. റോസിന് 26ശതമാനം വോട്ട് ലഭിച്ചു. ബേവണ്‍സിന്റെ മകള്‍ ബ്ലൂ ഐവി കാര്‍ട്ടര്‍ പതിനെട്ട് ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.

എസെക്‌സിലെ ലേക്ക് സൈഡ് ഷോപ്പിങ്ങ് സെന്റര്‍ നടത്തിയ സര്‍വ്വേയിലും ഭൂമിയിലെ തന്നെ മികച്ച ഫാഷണബിള്‍ കുഞ്ഞായി തെരഞ്ഞെടുക്കപ്പെട്ടത് ഹാര്‍പെര്‍ ബെക്കാമാണ്. ഗായികയില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗിലേക്ക് ചുവട്മാറ്റിയ വിക്ടോറിയയുടെ ഡിസൈനുകളാണ് ഹാര്‍പറെ മികച്ചതാക്കുന്നതെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം അമ്മമാരുടേയും അഭിപ്രായം.സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 94 ശതമാനം അമ്മമാരും തങ്ങള്‍ക്ക് ചെലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ മക്കള്‍ക്കായി ചെലവാക്കുന്നവരാണ്. തങ്ങള്‍ക്കായി പണം ചെലവാക്കുമ്പോള്‍ കുറ്റബോധം തോന്നാറുണ്ടെന്ന് പല അമ്മമാരും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.