ലാസ് വേഗസില്‍ ഒഴിവുദിനം നഗ്നമായി ആഘോഷമാക്കി വിവാദത്തിലകപ്പെട്ട ഹാരി രാജകുമാരനു അശ്ലീല ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുകോടി യുഎസ് ഡോളര്‍ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ദി ട്രബിള്‍ വിത്ത് ഹാരി എന്ന പേരില്‍ പുറത്തിറക്കുന്ന ബിഗ്ബജറ്റ് അശ്ലീല ചിത്രത്തില്‍ അഭിനയിക്കുന്നതിനു പ്രതിഫലം വാഗ്ദാനം ചെയ്തു ഹാരിക്ക് പോണ് ഫിലിം നിര്‍മാതാവ് സ്റ്റീവ് ഹിര്‍ഷ് എഴുതിയ കത്തിന്റെ പകര്‍പ്പ് പ്രമുഖ ഇംഗ്ലീഷ് വെബ്സൈറ്റ് പുറത്തുവിട്ടു. ഹാരിയ്ക്കു വേണ്ടി മികച്ച തിരക്കഥ തയാറാക്കുമെന്ന ഉറപ്പും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
ലാസ് വേഗസില്‍ ഒഴിവു ദിനം ആസ്വദിക്കാനെത്തുന്നതിനിടെയാണു ഹാരി വിവാദത്തിലകപ്പെട്ടത്. പേരുദോഷം ഉണ്ടാക്കിയ സംഭവമായതിനാല്‍ രാജകുടുംബത്തിനും ഹാരിയോട് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഹാരി ഖേദം പ്രകടിപ്പിച്ചേക്കുമെന്നാണു രാജകുടുംബവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന പാരാലിംപിക്സ് കഴിഞ്ഞാലുടന്‍ ഖേദപ്രകടനമുണ്ടാകുമെന്നും കരുതുന്നു. 2005ല്‍ നാസി യൂണിഫോം അണിഞ്ഞതു വിവാദമായതിനെത്തുടര്‍ന്നു ഹാരി ഖേദപ്രകടനം നടത്തിയിരുന്നു. ഏതായാലും ഫോട്ടോയിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ഹാരി തന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്നു തന്നെയാണ് ഹിര്ഷിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ‘കൂള്‍’ രാജകുമാനായിരിക്കും ഹാരിയെന്ന് ഹിര്‍ഷ് പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടാമതും കൈ പൊള്ളിയ സ്ഥിതിയ്ക്കു ഹാരി ഹിര്ഷിനൊപ്പം ഒരു സാഹസത്തിനു മുതിരില്ലെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല