സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹം.
എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി. അഭിനേതാക്കളായ ഇഡ്രിസ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്‌ബോള്‍ താരം ഡേവിഡ!് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
രണ്ടാം കിരീടാവകാശിയായ സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടന്നത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ അസാന്നിധ്യത്തില്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോര്‍ജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അള്‍ത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.
ബ്രിട്ടിഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗന്‍ മാര്‍ക്കിള്‍ വിവാഹത്തിനെത്തിയത്. ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യയും ഫാഷന്‍ ഡിസൈനറുമായ വിക്ടോറിയ ബെക്കാമും വിവാഹച്ചടങ്ങിനെത്തിയപ്പോള്‍ ഫിലിപ്പ് രാജകുമാരനും ചടങ്ങിനെത്തി. അടുത്തിടെ ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിലിപ്പ് രാജകുമാരന്‍ വിശ്രമത്തിലായിരുന്നു. ഹോളിവുഡ് താരങ്ങളുള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് താരദമ്പതികള്‍ക്ക് ആശംസ നേരാന്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല