ജോര്‍ജ് കക്കാട്ട്
ഭാരതത്തിന്റെ, രാക്ഷ്ട്ര പിതാവ് ഗാന്ധിജി ,അദ്ദേഹത്തിന്റെ സമര മുറകളില്‍ ഒന്നായ് ആരംഭിച്ചതാണ് ഹര്‍ത്താല്‍ . ഹര്‍ത്താല്‍ കൊണ്ട് അന്ന് ഗാന്ധിജി ,ഉദ്ദേശിച്ചത് ഗുജറാത്തിലെ ,ജനങ്ങള്‍ ബ്രിട്ടീക്ഷു ഗവേര്‍ന്മേന്റിനോടുള്ള എതിര്‍പ്പ് ഒരു സമാധാനപരമായ സമരമുറകളിലുടെ, അതായതു സ്വന്തമായ ഓഫീസികളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടു കാണിക്കുക എന്നുള്ളതാണ് .ബ്രിട്ടീക്ഷ് കോളോ ണിയാല്‍ ഭരണം ഇന്ത്യയില്‍ നിന്നും മാറി പോയതിനു ശേഷം, ജന പ്രിയരായ നേതാക്കള്‍ ,മരിക്കുമ്പോള്‍ ധു:ഖാചരണത്തിനു മാത്രമായിരുന്നു ഹര്‍ത്താലുകള്‍ ഉപയോഗിച്ചിരുന്നത് .എന്നാല്‍ അതു കഴിഞ്ഞ് ,പാകിസ്ഥാനിലും ബംഗ്ലാദേശിലും രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി കാണിക്കുന്ന ഒരു ഉപകരണം മാത്രമായി ഹര്‍ത്താലുകള്‍ മാറി. ഇപ്പോളിത കേരളത്തിലും! രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി കാണിക്കാനുള്ള ഒരു ഉപകരണമായി ഹര്‍ത്താലുകള്‍ മാറികഴിഞ്ഞു. ഇങ്ങനയൂള്ള ഒരു ഹര്‍ത്താല്‍ ദിവസം കേരളത്തില്‍ എത്തുന്ന ഹത ഭാഗ്യരായ പ്രവാസികള്‍ക്ക് , കേരളത്തിലെ “ദൈവത്തിന്റെ സ്വന്തം നാട്ടിലെ ” ജനപ്രിയ നേതാക്കളോടു ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപിടി കേട്ടാല്‍ പ്രവാസികള്‍ ഞെട്ടി തരിച്ചു പോകും .
ജനജീവിതം സ്തംഭിപ്പിക്കുക എന്നതാണ് പ്രധാനം. കൌണ്സില്‍മാരുടെ വാക്കുകള്‍ കടമെടുത്തു കൊണ്ട് “പുതിയ സംരഭങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്ത് തുടങ്ങിയാലും, ഉടന്‍ ഹര്‍ത്താല്‍. അക്രമ പ്രവര്‍ത്തനങ്ങളും നശീകരണവും മാത്രമാണ് ഈ ഹര്‍ത്താലുകള്‍ കൊണ്ട് നടക്കുന്നത്, ഒരാള്‍ക്കും എങ്ങും പോകുവാനും, ഒരു രോഗിക്ക് ആശുപത്രില്‍ പോകാന്‍ വരെ , ഒരു ജോലിയും, നടക്കാത്ത ഒരു നാടായി മാറി. ഇത് ശരിയല്ല !എന്നാണ് എന്റെ അഭിപ്രായം, ജനങള്‍ക്ക് ബുദ്ദിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കും, അതോടൊപ്പം പ്രധിക്ഷെപമെന്നു പറയുന്നത് ,നിശ്ചലാവസ്ഥ എന്നല്ല .ഏതുപാര്‍ട്ടി ആണെങ്കിലും ഇത് മനസിലാക്കുക” ഈ ഹര്‍ത്താല്‍ കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്നുള്ളതാണ് വാസ്തവം. ആരു ഹര്‍ത്താല്‍ നടത്തിയാലും നാട് സ്തംഭിക്കും. നികുതി അടക്കുന്ന ഏതൊരു പൌരേന്റയും അവകാശങ്ങള്‍ നിക്ഷെധിക്കുന്നു. പ്രതികരണ ശേഷി നക്ഷ്ടപ്പെട്ട പൊതുജനം ഇതിനെതിരെ ശക്തമായ് തിരിയുന്ന കാലം വിധുരമല്ല .2012 ല്‍ തന്നെ ഏതാണ്ട് 23 ഹര്‍ത്താലുകള്‍ ഇതുവരെ നടന്നു കഴിഞ്ഞു.
ബന്ദും നിര്‍ബന്ധിത ഹര്‍ത്താലും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ ചെറുത്തുനില്‍പ്പിനു സര്‍ക്കാരിനുള്ള ബാധ്യതകള്‍ കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫുള്‍ ബെഞ്ചിലേക്കു റഫര്‍ ചെയ്തത്.
സര്‍ക്കാരിന്റെ വരുമാനത്തിലും വലിയ നഷ്ടമുണ്ട് ഈ ദിവസങ്ങളില്‍ ജനജീവിതം നിശ്ചലമാകുകയാണ്. ഒന്നും തന്നെ നടക്കില്ല. 5000 രൂപ മുതല്‍മുടക്കുള്ള ചെറുകിട കച്ചവടക്കാര്‍ പോലും അന്നു ബിസിനസ് വേണ്ടെന്നു വയ്ക്കുകയാണ്. റോഡുകളില്‍ കണ്ണുംപൂട്ടി പോലും വാഹനമോടിക്കാവുന്ന അവസ്ഥ- കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നു കോടതി ചോദിച്ചു. ഇതു നടത്തുന്ന പാര്‍ട്ടിക്കാരോട് , ഒരു ചോദ്യം ?ഇത് കൊണ്ട് നിങ്ങള്‍ എന്ത് നേടി ? കുറെ പാവപ്പെട്ട മനുക്ഷ്യരെ കുരുതി കൊടുത്തതോ ,പ്രസവ വേദന കൊണ്ട് പുളയുന്ന, സ്ത്രീകളുടെ കണ്ണുനീര്‍ ഭാരതാമ്മയുടെ മാറില്‍ വിഴുന്നത് കണ്ടില്ലെന്നു നടിക്കുന്നതോ?വന്‍കിട ശക്തികള്‍കൊപ്പം മുന്‍പോട്ടു കുതിക്കുന്നതിനു പകരം നമ്മെ എത്രകൊല്ലം പിന്പോട്ടു നയിക്കുന്നു . എത്ര എത്ര വിദേശ പര്യടനങ്ങള്‍ നടത്തുന്ന നിങ്ങള്‍ , ആ രാജ്യാത്തെ വികസനങ്ങള്‍ കണ്ടുപടിക്കുക. നികുതിധായകരുടെ കാശു കൊണ്ട് ,ശമ്പളം വാങ്ങി വിഴുങ്ങുന്നവര്‍ ,ഒന്ന് ചിന്തിക്കു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് വേണോ? ജനങ്ങളെ ഇങ്ങനെ ബുദ്ദി മുട്ടിക്കണോ ?പ്രതികരണ ശേഷി വീണ്ടെടുത്ത് ജനങ്ങള്‍ നിങ്ങളെ നേരിടുന്ന സമയം അതിക്രമിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല