സ്വന്തം ലേഖകന്‍: ടെക്സസില്‍ ഹാര്‍വി കൊടുങ്കാറ്റിന്റെ താണ്ഡവത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും മരിച്ചു. ഹാര്‍വിക്കൊപ്പം എത്തിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദില്ലി സ്വദേശിനി ശാലിനി സിംഗ്(25) ആണ് മരിച്ചത്.
ടെക്സസിലെ സ്വോളന്‍ തടകത്തില്‍ നിന്ന് ശാലിനിയെയും സുഹൃത്ത് നിക്കി ഭാട്ടിയെയും ഓഗസ്റ്റ് 26 നാണ് രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഇവരില്‍ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ നിക്കി ഭാട്ടിയ ഓഗസ്റ്റ് 30 ന് മരണത്തിന് കീഴടങ്ങിയിരുന്നു.
ഒരു മാസം മുമ്പാണ് ശാലിനി സിംഗ് ടെക്സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്. ഇതേ സര്‍വകലാശാലയില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ആയിരുന്നു നിക്കി ഭാട്ടിയ. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബ്രിയാനില്‍ ശാലിനിയുടെ സംസ്കാരം നടത്തുമെന്ന് ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല