സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 38 ആയപ്പോള്‍ 20 പേരെ കാണാതായി. ടെക്‌സസിലും ഹൂസ്റ്റണിലും ആഞ്ഞടിച്ച കാറ്റും പിന്നലെയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി. 10 ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.
അതിനിടെ, ഹൂസ്റ്റന് സമീപം ക്രോസ്ബിയില്‍ അര്‍ക്കീമ എന്ന രാസഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായി. ആളപായമില്ല. ചുഴലിക്കാറ്റ് വീശിയ ആഗസ്റ്റ് 25ന് തന്നെ ഈ പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു.വെള്ളം തിരിച്ചിറങ്ങാന്‍ തുടങ്ങിയാല്‍ നഷ്ടത്തിന്റെ ആഘാതം കൂടുതല്‍ വ്യക്തമാവുമെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കരുതുന്നു. കഴിഞ്ഞ ദിവസം, വെള്ളം കുറഞ്ഞ പ്രദേശത്ത് കണ്ടെത്തിയ വാനില്‍ ഒരു കുടുംബത്തിലെ ആറു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പേമാരിയില്‍പെട്ട് വാഹനം ഒഴുകിപ്പോയതാകാമെന്ന് കരുതുന്നു.
ഹൂസ്റ്റനിലെ പലയിടങ്ങളും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് മാസങ്ങള്‍ തന്നെയെടുക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇവിടെ താമസിക്കുന്ന ഒരു ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ സംഘങ്ങള്‍ സജീവമാണ്. നേരത്തെ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല