സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഗുഡ്ഗാവില്‍ സിനിമാ ശൈലിയില്‍ കൊലപാതകം, പട്ടാപ്പകല്‍ ബൈക്കിലെത്തിയ പ്രതികള്‍ യുവാവിനെ ഓടിച്ചിട്ട് വെടിവച്ചു കൊന്നു. സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഗുഡ്ഗാവ് സെക്ടര്‍ അഞ്ച് പെട്രോള്‍ പമ്പിലെ സിസിടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ദൃശ്യത്തില്‍ നാലുപേര്‍ ബൈക്കില്‍ പെട്രോള്‍ പമ്പിലേക്ക് വരുന്നതും ഇതിലൊരാള്‍ വെടിവെക്കാനുമായി ഓടുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. എന്നാല്‍ മറ്റു രണ്ടുപേര്‍ പിന്നിട് വെടിവെക്കുന്നതായും ചിത്രത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാലുപേരില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വെടിവയ്പ്പില്‍ 32 കാരനായ രാജുവാണ് കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിംഗിനിറങ്ങിയതായിരുന്നു ഇയാള്‍ ഇതിനിടയിലാണ് നാലംഗ സംഘത്തി്ന്റെ വെടിയേറ്റു മരിച്ചത്. കൊല ആസുത്രിതമാണെന്ന് ഗുഡ്ഗാവ് പോലിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല