സ്വന്തം ലേഖകന്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്താണ് നവദമ്പതികളായ നവീന്‍ കുമാറിനോടും ബബിതയോടും വേര്‍പിരിഞ്ഞ് സഹോദരങ്ങളായി ജീവിക്കാന്‍ ഉത്തരവിട്ടത്. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് വേര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നവീന്‍ സംഘ ഗോത്രയിലെയും ബബിത ബുര ഗോത്രയിലെയും അംഗങ്ങളാണ്.
സംഘ ഗോത്രവും ബുര ഗോത്രവും സഹോദരസ്ഥാനത്തുള്ളതാണെന്ന് കാണിച്ചാണ് വിവാഹം വേര്‍പിരിയണമെന്ന് ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരേ പൂര്‍വ്വികരിലില്‍ നിന്നും രൂപം കൊണ്ടാതാണ് ഇരു ഗോത്രങ്ങളുമെന്നാണ് പഞ്ചായത്തിന്റെ നിഗമനം. അതിനാല്‍ ഇരുവരും സഹോദരങ്ങളാണെന്നും പഞ്ചായത്ത് പറഞ്ഞു.
വിവാഹം ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കില്‍ ഇരുവരുടേയും കുടുംബത്തെ ഊരുവിലക്കുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി. എന്നാല്‍ രണ്ടു ഗോത്രങ്ങളും തമ്മില്‍ സഹോദരബന്ധമില്ലെന്ന് നവീനിന്റെ പിതാവും അധ്യാപകനുമായ ബല്‍വന്ത് സിംഗ് വ്യക്തമാക്കി. പഞ്ചായത്തിന്റെ ഭീഷണി തുടര്‍ന്നാല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും സിംഗ് പറഞ്ഞു.
നവീനിന്റെ ബന്ധുക്കള്‍ പറഞ്ഞു.
സമാനമായ സംഭവം ഇതിന് മുമ്പ് സിന്ധ് ജില്ലയിലും ഉണ്ടായിരുന്നു. അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് വിവാഹിതരായ ദമ്പതികളോട് വേര്‍പിരിയാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരുവരും പഞ്ചാബിലേക്ക് താമസം മാറുകയായിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജി ഹരിയാന കോടതി പരിഗണികാനിരിക്കുന്നതേയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല