സ്വന്തം ലേഖകന്‍: ഹരിയാന ഗ്രാമത്തില്‍ സഹോദരിമാര്‍ കാത്തിരിക്കുന്നു, ട്രംപ് ഭയ്യക്ക് രാഖി കെട്ടാന്‍! അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 101 രാഖികള്‍ അയച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഹരിയാനയിലെ മറോറ ഗ്രാമത്തിലെ സ്ത്രീകളാണ്. രക്ഷാബന്ധന്‍ ദിനമായ തിങ്കളാഴ്ച ഇവ ഡൊണാള്‍ഡ് ട്രംപിന് ലഭിക്കും. ട്രംപിന്റെ ചിത്രങ്ങളോട് കൂടിയ രാഖിയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.
സമാന രീതിയില്‍ മോദിയുടെ മുഖചിത്രത്തോട് കൂടി 501 രാഖികളും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. മോദിയെ നേരില്‍ക്കണ്ട് രാഖി കെട്ടണമെന്നാണ് വിധവകളടക്കമുള്ള സ്ത്രീകളുടെ ആഗ്രഹം. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന് തങ്ങളുടെ ഈ രക്ഷാബന്ധന്‍ നിമിത്തമാകട്ടെ എന്നാണ് മറോറാ ഗ്രാമത്തിന്റെ പ്രാര്‍ഥന. ഡൊണാള്‍ഡ് ട്രംപിനെയും നരേന്ദ്രമോദിയെയും ഗ്രാമത്തിലേക്ക് നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള കത്തുകളും ഗ്രാമവാസികള്‍ അയച്ചിട്ടുണ്ട്.
അമേരിക്കന്‍ എന്‍ജിഒ ദത്തെടുത്തിരിക്കുന്ന ഗ്രാമത്തിന് ഇപ്പോള്‍ പേര് ട്രംപ് വില്ലേജ് എന്നാണ്. പേരുമാറ്റം അനധികൃതമാണ് എന്ന് ആരോപിച്ച് ജില്ലാഭരണകൂടം രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ട്രംപിന്റെ ചിത്രങ്ങളും മാറ്റണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഗ്രാമത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എന്‍ജിഒയെ തള്ളിപ്പറയാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല