സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ടെലിവിഷന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജിനെ ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നാരോപണം. മിന്‍ഹാജിന്റെ ഷോയായ ‘പാട്രിയറ്റ് ആക്ടില്‍’ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് കാരണമെന്ന് പരിപാടിയുടെ അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു.
ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭാ ഇലക്ഷനെയും കശ്മീരിലെ സൈന്യത്തിനെയും ആക്ഷേപ ഹാസ്യ രൂപത്തില്‍ പരിഹസിച്ച ഹസന്‍ മിന്‍ഹാജ് നേരത്തെ വിവാദത്തിലായിരുന്നു. അമേരിക്കയിലെ ഒരു ടെലിവിഷന്‍ ഷോയില്‍ മിന്‍ഹാജ് തന്നെയാണ് തനിക്ക ഹൗഡി മോദിയില്‍ പങ്കെടുക്കാനാകാത്ത കാര്യം തുറന്ന് പറഞ്ഞത്.
ഹൗഡി മോദിയില്‍ അമേരിക്കയില്‍ വിജയം വരിച്ചവരെ അനുമോദിക്കുന്ന ചടങ്ങില്‍ മിന്‍ഹാജിനും അനുമോദനമുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മിന്‍ഹാജിനോട് സ്ഥലപരിമിതി ആണ് ആദ്യം കാരണമായി പറഞ്ഞത്. എന്നാല്‍ പിന്നീട് അധികൃതരോട് അന്വേഷിച്ചപ്പോഴാണ് തന്റെ ഷോ മോദിയെ പ്രകോപിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തന്നെ പങ്കെടുക്കാത്ത പരിപാടിയിലെ അനുമോദനചടങ്ങില്‍ തന്റെ ചിത്രം കാണിച്ചത് വിരോധാഭാസമാണെന്നും മിന്‍ഹാജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല