സിനിമയാക്കാന്‍ പറ്റിയ എന്തെങ്കിലും സംഭവം വീണു കിട്ടാന്‍ കാതിരിക്കുകയാനല്ലോ നമ്മുടെ ഫിലിം മേക്കേര്‍സ് ഇപ്പോഴിതാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറാത്തി സിനിമ വരുന്നു. മലാ അണ്ണാ വയ്ച്ചയ്് (ഞാന്‍ അണ്ണയാകാന്‍ ആഗ്രഹിക്കുന്നു) എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഗണേഷ് ഷിന്‍ഡേയാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരന്‍െറ ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ചേരാന്‍ അണ്ണ അവന് പ്രചോദനമാകുന്നു. ചില സീനുകളില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെയോട് അഭ്യര്‍ഥിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. എം.എസ് ഫിലിംസിന്‍െറ ബാനറില്‍ 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സിനിമ നവംബര്‍ 13ന് റിലീസ് ചെയ്യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല