സ്വന്തം ലേഖകന്‍: അപ്പീല്‍ തള്ളിയ അമ്പയര്‍ക്ക് ഓസീസ് ബൗളറുടെ തെറിയഭിഷേകം, പരക്കെ പ്രതിഷേധം. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹസല്‍വുഡാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന ഓവറില്‍ അമ്പയറെ തെറിയഭിഷേകം നടത്തിയത്.
ഹസല്‍വുഡിന്റെ അപ്പീല്‍ അമ്പയര്‍ അമ്പയര്‍ രാന്‍മോര്‍ മാര്‍ട്ടിനോസ് തള്ളിയതാണ് താരത്തെ ചൊടിപ്പിച്ചത്.മത്സരത്തില്‍ 88 റണ്‍സുമായി ക്രീസില്‍ നിന്ന വില്യംസനെതിരെ എല്‍.ബി.ഡബ്ല്യുവിനായി ഹസല്‍വുഡ് അപ്പീല്‍ ചെയ്തപ്പോള്‍ രാന്‍മോര്‍ ഇത് നിക്ഷേധിച്ചു.
തുടര്‍ന്ന് ഓസീസ് താരങ്ങള്‍ മൂന്നാം അമ്പയറുടെ സേവനം ആവശ്യപ്പെട്ടു. പന്ത് വില്യംസണിന്റെ ബാറ്റില്‍ ഉരസിയാണ് പോയതെന്ന് ഹോട്ട് സ്‌പോട്ടിലും തെളിഞ്ഞതോടെ മൂന്നാം അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. സ്‌ക്രീനില്‍ തെളിഞ്ഞ റിപ്ലേയെ തുടര്‍ന്ന് അമ്പയര്‍ നോട്ടൗട്ട് വിളിച്ചത് ഓസീസ് താരങ്ങളെ ചൊടിപ്പിച്ചു.
ഇതിനെ തുടര്‍ന്നാണ് ഹസല്‍വുഡ് അമ്പയറെ അസഭ്യവര്‍ഷം നടത്തിയത്. സ്റ്റംമ്പില്‍ ഘടിപ്പിച്ച മൈക്രോഫോണ്‍ സംഭാഷണം പിടിച്ചെടുക്കുമെന്ന് ഓര്‍ക്കാതെയായിരുന്നു പ്രകടനം. ഹസല്‍വുഡിന്റെ പെരുമാറ്റത്തിനെതിരെ ക്രിക്കറ്റ് ലോകം ഒറ്റക്കെട്ടായി രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല