സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയോടൊപ്പം ഒരു സെല്‍ഫി ക്ലിക്ക്! ഒറ്റ സെല്‍ഫികൊണ്ട് ദേശീയ മാധ്യമങ്ങളില്‍വരെ താരമായി കാസര്‍ഗോഡുകാരി ഹസിന്‍. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമൊത്തുള്ള ഒരു സെല്‍ഫി ക്ലിക്ക് തരംഗമായ ആഹ്ലാദത്തിലാണ് കാസര്‍ഗോഡ് സ്വദേശിനി ഹസിന്‍ അബ്ദുള്ള. വ്യാഴാഴ്ച വൈകീട്ട് ദുബായ് വിമാനത്താവളത്തിലെ മജ്‌ലിസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു രാഹുലിനോടൊപ്പം ഹസിന്‍ സെല്‍ഫി എടുത്തത്.
ഏതാനും മലയാള പത്രങ്ങളില്‍ വന്ന സെല്‍ഫിയെടുക്കുന്ന ഫോട്ടോ രാഹുല്‍ ഗാന്ധിയും തന്റെ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. അതോടെ ഈ സെല്‍ഫിയെടുത്ത സ്ത്രീ ആരാണെന്നായി സമൂഹ മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. വിമാനത്താവളത്തിലെ ജീവനക്കാരി എന്ന് ചില ദേശീയ മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ സ്വദേശി യുവതി എന്നായിരുന്നു മറ്റ് ചിലര്‍ വിശേഷിപ്പിച്ചത്.
എന്നാല്‍ ദുബായില്‍ എവര്‍ഗ്രീന്‍ ഈവന്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ഹസിന്‍ അബ്ദുള്ളയാണ് ഇതെന്ന് അടുപ്പമുള്ളവര്‍ വിശദീകരിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്. ഇതിനിടയില്‍ തന്നെ ഈ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. രാഹുല്‍ ഫോട്ടോ പങ്കുവെക്കുക കൂടി ചെയ്തതോടെ ഒരൊറ്റ സെല്‍ഫി കൊണ്ടുവന്ന പ്രശസ്തിയുടെ ആവേശത്തിലും അന്വേഷണങ്ങളുടെ തിരക്കിലുമാണ് ഇപ്പോള്‍ ഹസിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല