സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലീഡ്‌സില്‍ മുസ്ലിം പള്ളിയ്ക്കും സിഖ് ഗുരുദ്വാരയ്ക്കും തീയിട്ടു; മുന്‍വാതിലുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ബീസ്റ്റന്‍ ഹാര്‍ഡി സ്ട്രീറ്റിലെ ജാമിയ മസ്ജിദ് അബു ഹുറൈറ മുസ്‌ലിം പള്ളിയും ലേഡി പിറ്റ് ലെയ്‌നിലെ ഗുരുനാനക് നിഷ്‌കാം സേവക് ഗുരുദ്വാരയുമാണ് ആക്രമിക്കപ്പെട്ടത്.
പ്രാദേശിക സമയം വെളുപ്പിന് 3.45 നായിരുന്നു സംഭവം. മുസ്‌ലിം പള്ളിയുടെ പ്രധാന വാതിലാണ് ആദ്യം പെട്രോള്‍ ഒഴിച്ചുകത്തിച്ചത്. ഏതാനും മിനിറ്റുകള്‍ക്കകം ഗുരുദ്വാരയുടെ പ്രവേശനകവാടവും കത്തിച്ചു. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തീയണച്ചു.
സമുദായസംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. പൊലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി ഗുരുദ്വാര വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ സാന്നിധ്യം വര്‍ധിച്ച യൂറോപ്പില്‍ മുസ്‌ലിംസിഖ് ആരാധനാലയങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല