സ്വന്തം ലേഖകന്‍: ആളുകളേയും വാഹനങ്ങളേയും അടിച്ചു പറത്തി ഹോങ്കോംഗില്‍ ഹാറ്റോ ചുഴലിക്കാറ്റ്. തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശം വിതച്ച ഹാറ്റോ ഇതുവരെ 20 പേരുടെ ജീവനെടുത്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ മുതല്‍ ശക്തമായി വീശുന്ന കാറ്റിനെ തുടര്‍ന്ന് 27,000 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്. ശക്തമായ കാറ്റില്‍ ജനങ്ങളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം പറന്നുപോകുന്നതിന്റെ ഭീതികരമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കാറ്റിനു പിന്നാലെയെത്തിയ കനത്ത മഴയില്‍ നഗരം പകുതിയിലധികം വെള്ളത്തിലായ അവസ്ഥയിലാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാറ്റാണ് ഹാറ്റോയെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തെക്കന്‍ ചൈന, ഹോങ്കോങ്, മക്കാവൂ തീരങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെങ്ങളില്‍ മൊത്തം 150 ഓളം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 150 പേര്‍ക്കു പരിക്കേറ്റു. ഈ വര്‍ഷം വീശുന്ന 13 മത്തെ ചുഴലിക്കാറ്റാണു ഹാറ്റോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല