1. അല്പം നേരത്തെ എഴുനേല്‍ക്കുക:
അലാറം അടിച്ച് നിന്ന് കുറച്ച് നേരം കൂടി കിടന്ന ശേഷം എഴുനേല്‍ക്കാമെന്ന് കരുതുന്നവര്‍ക്ക് ആ ദിവസം മുഴുവന്‍ തിരക്കായിരിക്കും. ജോലിക്ക് പോകുന്നവര്‍ താമസിച്ച് എഴുനേറ്റ് തിരക്ക് പിടിച്ച് ദിനചര്യകള്‍ കഴിച്ച് ജോലിക്ക് പോകുന്നത് അവരുടെ ആ ദിവസത്തിന്റെ സന്തോഷം കുറയ്ക്കാനെ ഉപകരിക്കു. തിരക്കിനിടയില്‍ കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ കഴിയാത്തത് ഇരട്ടി തലവേദന സൃഷ്ടിക്കും. ഇതിനൊക്കെ പരിഹാരമായി നിങ്ങള്‍ക്ക് എഴുനേല്‍ക്കേണ്ടതിനും അല്പസമയം മുന്‍പേ അലാറം സെറ്റ് ചെയ്ത് വെയ്ക്കുക. അലാറം അടിച്ച് നിങ്ങള്‍ ഉണര്‍ന്നാല്‍ കുറച്ച് സമയം കൂടി കിടക്കയില്‍ തന്നെ കിടന്ന് മനസ്സിനും ശരീരത്തിനും ഒരു ഉണര്‍വ്വ് നല്‍കാന്‍ ഇത് സഹായിക്കും.
2. സന്തോഷകരമായ കാര്യങ്ങള്‍ക്കായി ഒരു ലിസ്റ്റ് തയ്യാറാക്കുക
പലപ്പോഴും എഴുനേല്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് അന്ന് ചെയ്യാനുളള ദുഖകരമായ കാര്യമാകും. മനസ്സിന് അല്‍പ്പം പാകപ്പെടുത്തിയാല്‍ ഇത് മറികടക്കാവുന്നതെയുളളു. ദിവസം എഴുനേല്‍ക്കുമ്പോള്‍ അന്ന ചെയ്യാനുളള സന്തോഷകരമായ കാര്യങ്ങളുടെ ലിസ്റ്റ് ആദ്യം തയ്യാറാക്കുക. സിനിമയ്ക്ക് പോവുക, ഹോളിഡേയ്ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് നി്ങ്ങളുടെ മനസ്സിന് ഒരു ഉണര്‍വ് നല്‍കാന്‍ സഹായിക്കും. ജീവിതത്തിലെ സന്തോഷകരമായ ദിവസത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന എന്തെങ്കിലും ഉറക്കമെഴുനേറ്റ ഉടന്‍ കാണുന്നതും നിങ്ങളുടെ ആവേശത്തെ ജ്വലിപ്പിക്കും.
3. നാരങ്ങ മണക്കാം
ഒരു ദിവസം സുന്ദരമാക്കണമെങ്കില്‍ നാരങ്ങ മണത്താല്‍ മതിയാകും. സിട്രസിന്റെ മണം – പ്രത്യേകിച്ച് നാരങ്ങയുടെ – ഡിപ്രഷനേയും മറ്റും അകറ്റി നിങ്ങളുടെ മൂഡ് ഉണര്‍ത്താന്‍ കഴിയും. നാരങ്ങ മണക്കുന്നത് വഴി സന്തോഷത്തിന്റെ ഹോര്‍മോണായ സെറാടോണിന്റെ അളവ് ഉയര്‍ത്താനും സ്ട്രസ് ഹോര്‍മോണായ നോര്‍എപ്പിനെര്‍ഫിന്റെ അളവ് കുറക്കാനും കഴിയും. നാരങ്ങയുടെ മണമുളള ഒരു മെഴുകുതിരി കത്തിക്കുകയോ അല്ലങ്കില്‍ വീട്ടില്‍ നാരങ്ങയുടെ മണമുളള എയര്‍ഫ്രഷ്‌നര്‍ തളിക്കുകയോ ചെയ്യുക.
4.ആരെയെങ്കിലും ആലിംഗനം ചെയ്യുക
ആരെയെങ്കിലും നന്നായി ഒന്ന് കെട്ടിപ്പിടിക്കുന്നത് ആ ദിവസത്തെ മൂഡ് നന്നാക്കാന്‍ സഹായി്ക്കും. ഊഷ്മളമായ ഒരു ആലിംഗനും ശരീരത്തിലെ സന്തോഷത്തിന്റെ ഹോര്‍മോണ്‍ ഉണര്‍ത്തുകയും സ്ട്രസ് ഹോര്‍മോണിന്റെ അളവ കുറയ്ക്കുകയും ചെയ്യും. എന്നാല്‍ വെറുതേ എല്ലാവരേയും ആലിംഗനം ചെയ്യുന്നത് വിപരീതഫലമേ ഉണ്ടാക്കു. നിങ്ങള്‍ ആലിംഗനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഏ്റ്റവും സ്‌നേഹമുളള വ്യക്തിയെ ആ്‌യിരിക്കണം. അപരിചിതര്‍ ആലിംഗനം ചെയ്യുന്നത് വിപരീത ഫലമേ ഉണ്ടാക്കു.
5. നന്നായി വിയര്‍ക്കുക
വീട്ടില്‍ തന്നെ അല്‍പം വ്യായാമം ചെയ്യുന്നതോ അല്ലങ്കില്‍ രാവിലെ അല്‍പ്പസമയം ഓടാന്‍ പോവുകയോ ചെയ്യുന്നത് നിങ്ങളുടെ മൂഡ് മാറ്റാന്‍ സഹായിക്കും. ഇതൊക്കെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വിയര്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പി്ക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ നിങ്ങളുടെ മൂഡ് മാറ്റും.
6. നന്നായി കുളിക്കുക
തിരക്കിനിടയില്‍ ഓടിപ്പോയി ഒരു കാക്കകുളി പാസ്സാക്കുന്നതിന് പകരം അല്പം സമയമെടുത്ത് തന്നെ കുളിക്കുക. കുളിക്കുന്നതിന് മുന്‍പ് അല്പം മോയ്‌സ്ചറൈസിങ്ങ് ബാമെടുത്ത് ദേഹം മുഴുവന്‍ പുരട്ടുക. സ്ത്രീകള്‍ക്ക് മുഖത്തും തലമുടിയിലും മറ്റും മാസ്‌ക് ഇട്ടശേഷം അല്പ സമയത്തിന് ശേഷം കുളിക്കാവുന്നതാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി അല്പസമയം മാറ്റിവെയ്്ക്കുന്നത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് അനുഭവിച്ച് തന്നെ അറിയാവുന്നതാണ്.
7. ചെയ്യേണ്ടകാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ലിസ്റ്റ് ചെയ്യുക
ഒരു ദിവസം പാഴായി പോകാന്‍ ഏറ്റവും പ്രധാന കാരണം സമ്മര്‍ദ്ധമാണ്. ദിവസം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂട്ടികുഴച്ച് പലതും സമയത്തിന് തീര്‍്ക്കാന്‍ കഴിയാതെ പോകുന്നത് തലവേദന സൃഷ്ടിക്കും. അതിനുളള പരിഹാരമാണ് ഒരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്്റ്റ് മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കുക എന്നത്. ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത് സമയലാഭത്തിനും ഒപ്പം സമ്മര്‍ദ്ധം ഒഴിവാക്കാനും സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല