ആരെങ്കിലും താന്‍ ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ വലിയ അത്ഭുതമൊന്നും തോന്നാറില്ല . ഒട്ടേറെ രാജ്യങ്ങള്‍ അത്തരക്കാരെ അംഗീകരിച്ചു കഴിഞ്ഞു. സമുഹവും സ്വര്‍ഗ അനുരാഗികളെ ഇപ്പോള്‍ വേറിട്ട കാണാറില്ല. മിക്കവാറും ഒരാള്‍ ഗേ, ലെസ്ബിയന്‍ ആകുന്നത് ജന്മ വാസന മൂലമായിരിക്കും. അല്ലെങ്കില്‍ വളരുന്നതിനോടൊപ്പം ഹോര്‍മോനുകളില്‍ ഉണ്ടാകുന്ന മാറ്റമോ വേറെ എന്തെങ്കിലും കാരണമോ ആകട്ടെ. ക്രിസ് എന്ന ചെറുപ്പക്കാരന്‍ ഗേ ആയത് ഒരു ഹൃദയാഘാതത്തിനുശേഷമാണെന്നു പറയുമ്പോള്‍ അല്പം കൌതുകം തോന്നാം.
ഉര്‍ജസ്വലനായ, ബാങ്കില്‍ ജോലി ചെയ്യുകയും കുട്ടുകരോടൊപ്പം റഗ്ബി കാണുകയും ചെയ്യുന്ന സാധാരണ ചെറുപ്പക്കാരനായിരുന്നു ക്രിസ്. കാമുകിമാരും കുറവായിരുന്നില്ല. താനൊരു കാമാടെവനോന്നും അല്ലെങ്കിലും പെണ്ണുങ്ങളോടു സംസാരിക്കാന്‍ അറിയാമെന്നു ക്രിസ് തന്നെ പറയുന്നു. കാമുകിമാരില്‍ ക്രിസിനു ഏറ്റവും ഇഷ്ടം ജെമ്മയോടായിരുന്നു. അവളെ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അവളുടെ സമ്മതം കിട്ടിയതും ക്രിസും കുടുംബവും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പക്ഷെ ഒരു ചെറിയ വഴക്കിന്റെ പേരില്‍ ആ ബന്ധം മുറിഞ്ഞു. ക്രിസ് കുട്ടുകരോടൊപ്പം റഗ്ബി കാണുകയും കറങ്ങി നടക്കുകയും ജോലിയ്ക്ക് പോകുകയും ചെയ്തു.
ഒരു ദിവസം റഗ്ബി ഗ്രൌണ്ടില്‍ കുട്ടുകാരെ രസിപ്പിക്കാന്‍ ഒന്ന് തല കുത്തി മറിഞ്ഞ ക്രിസിന്റെ ജീവിതം തന്നെ തല കുത്തി മറിയുകയായിരുന്നു. ദേഹമാസകലം വേദനയും അസ്വസ്ഥതയും നിറഞ്ഞ ക്രിസിനെ ആസുപത്രിയിലെത്തിച്ചു. ഹൃദയാഘാതം ആയിരുന്നു. പെട്ടെന്നുണ്ടായ ഷോക്കില്‍ ശാരിരികമായി വല്ലാതെ തളര്‍ന്നുപോയി ക്രിസ്. ക്രിസ് പഴയ നിലയിലെത്തണമെങ്കില്‍ കുറച്ച മാസങ്ങള്‍ ഫിസിയോ ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ക്രിസിനെ കുടുംബം അവനെ സ്നേഹപുര്വം സഹായിച്ചു. നടക്കാനും, ഭക്ഷണം കഴിക്കാനും എന്തിനു സംസാരിക്കാന്‍ പോലും ആദ്യം തൊട്ടു പഠിക്കേണ്ട അവസ്ഥ. പക്ഷെ, പതുക്കെ ക്രിസ് തിരിച്ചറിയുകയായിരുന്നു തന്റെ മാറ്റങ്ങള്‍.
പഴയ ക്രിസിനെപ്പോലെ ചിന്തിക്കാനും പെരുമാറാനും തനിക്ക് കഴിയുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ആകെ ആശയക്കുഴപ്പതിലായി. തനിക്ക് എന്താണ് സംഭാവിക്കുന്നതെന്നു അറിയാത്ത നില. വീട്ടുകാരും സുഹൃത്തുക്കളും അവനെ വിചിത്രമായി കാണാന്‍ തുടങ്ങി. റഗ്ബി കാണുന്നത് ക്രിസ് വെറുക്കാന്‍ തുടങ്ങി. ഒരു ദിവസം ടി വി കണ്ടിരിക്കുമ്പോള്‍ വിട്ടിലേയ്ക്ക് വന്ന സുന്ദരനായ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്റെ അടിവയറില്‍ ഒരു ആളല്‍ ഉണ്ടായത് ക്രിസ് ശ്രദ്ധിച്ചു. പണ്ട് പെണ്‍കുട്ടികളെ കാണുമ്പോള്‍ തോന്നിയിരുന്ന വിധം ഒരു എരിച്ചില്‍. അവനോറ്റ് തനിക്ക് പ്രണയമാണെന്ന് മനസ്സിലായപ്പോള്‍ തന്റെ മാറ്റം എന്താണെന്ന അറിഞ്ഞു.
ബാങ്കിലെ ജോലി രാജി വച്ച ക്രിസ് പിന്നിട്ട് ഹെയര്‍ ട്രസ്സര്‍ ആയി. പിന്നിടൊരിക്കല്‍ കുടൂകരൊടൊപ്പം പബ്ബില്‍ പോയപ്പോള്‍ പരിചയപ്പെട്ട ഒരു ഗേയുമായി ഇഷ്ടതിലായി. ഇപ്പോള്‍ ക്രിസ് സന്തുഷ്ടനാണ്. പഴയ ക്രിസിനു ആളുകള്‍ തന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടായിരുന്നു. പുതിയ ക്രിസിനു ആ ചിന്തകളൊന്നുമില്ല. ആണ്‍പ്രണയങ്ങളോടൊപ്പം സുഖമായി ജീവിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല