സ്വന്തം ലേഖകന്‍: 6000 കോടിയുടെ ഹവാല ഇടപാട്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ജീവനകകര്‍ അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയുടെ അശോക് വിഹാര്‍ ശാഖ വഴി 6000 കോടി രൂപ നിയമവിരുദ്ധമായി ഹോങ്കോങ്ങിലേക്ക് അയച്ചുവെന്നതാണ് കേസ്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമ്യുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരെ സിബിഐയും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒരു ജീവനക്കാരനെയും മറ്റ് മൂന്നുപേരെയും എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഒരു വര്‍ഷത്തിനിടെ 8000 ഇടപാടുകളിലായി ഹോങ്കോങ്ങിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഹവാല പണം കൈമാറിയെന്നാണ് കേസ്. വ്യാജ ഇറക്കുമതി രേഖകളുടെ പിന്‍ബലത്തിലായിരുന്നു ഇടപാട്.
ഒരുലക്ഷം യുഎസ് ഡോളറില്‍ കൂടിയ തുകയ്ക്കുള്ള ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമുള്ളതിനാല്‍ അതില്‍ താഴെ വരുന്ന തുകയാണ് ഓരോ തവണയും കൈമാറിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ തരം നികുതിവെട്ടിപ്പുകളാണ് പ്രതികളായ വ്യാപാരികള്‍ നടത്തിവന്നിരുന്നതെന്നും ബാങ്കിങ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു ജീവനക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും സിബിഐ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല