സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഹയ്യാ വീസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇപ്പോൾ മാറിയിരിക്കുന്നത്. ഫെബ്രുവരി 24 വരെ പുതിയ കാലാവധി നീട്ടുന്നത്.
ജനുവരി 12ന് ഏഷ്യൻ കപ്പ് ഫുട്ബാൾ കണാൻ കാണികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയാ വീസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്. ലോകകപ്പ് ഫുട്ബാൾ വേളയിൽ ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്കായി പ്രഖ്യാപിച്ച വീസയാണ് ഹയാ വീസ.
2022 ഫെബ്രുവരിയിലാണ് ഒരു വർഷത്തേക്ക് അധിക കലാവധി നൽകിയത്. ‘ഹയ്യാ വിത് മി’ എന്ന പേരിൽ ആണ് ഖത്തര വീസ പുറത്തിറക്കിയിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നു പേരെ വരെ കൊണ്ടുവരാനുള്ള ഹയ്യാ വീസ അനുവദിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരാൻ ഈ വീസ ഉപയോഗിച്ച് സാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല