മുപ്പത്തിയേഴുകാരന്റെ മുഖം മാറ്റി വച്ച് വൈദ്യശാസ്ത്രം വിസ്മയങ്ങള്‍ സൃഷ്ട്ടിക്കുന്നു . 1997ലാണ് അപകടത്തില്‍ റിച്ചാര്‍ഡ് ലീ നോറീസിന്റെ മുഖം മുഴുവന്‍ തകര്‍ന്നത് . കണ്ടാല്‍ പേടി തോന്നുന്ന വിധത്തിലാണ് മുഖമിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങളൊക്കെ മാറിയിരിക്കുന്നു. മുഖം നുറുങ്ങി ഇല്ലാതായ മട്ടിലിരുന്ന നോറീസ് ഇപ്പോള്‍ ആത്മവിശ്വാസത്തിലാണ്. ആളുകളുടെ മുമ്പില്‍ ഇറങ്ങുന്നതിനും മറ്റും കുഴപ്പമില്ലാത്ത മട്ടില്‍ നോറീസ് മാറിയിട്ടുണ്ട്. മുഖം പൂര്‍ണ്ണമായും മാറ്റിവെയ്ക്കുന്ന തരത്തില്‍ ശാസ്ത്രം പുരോഗമിച്ചുവെന്ന് പറയുന്നതായും ശരി.
കഴിഞ്ഞയാഴ്ചയാണ് 36 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം നോറീസ് പൂര്‍ണ്ണ ആരോഗ്യവാനായി പുറത്തുവന്നത്. അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട നോറീസ് കുറെക്കാലം ചളുങ്ങിയ മുഖവുമായി ജീവിക്കുകയായിരുന്നു. ഇപ്പോള്‍ മണങ്ങള്‍ തിരിച്ചറിയാനും, ശ്വസിക്കാനും, നിറങ്ങള്‍ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. ഷേവ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് അല്പം ചിരിയോടെ നോറീസ് പറയുന്നു. അപകടത്തില്‍ മുഖം തകര്‍ന്നതിനെത്തുടര്‍ന്ന് ഇതിനൊന്നിനും സാധിക്കുന്നുണ്ടായിരുന്നില്ല.
അപകടമുണ്ടായതിനുശേഷം ഇത്രയുംകാലം നോറീസ് രാത്രികാലങ്ങളില്‍ മാത്രമായിരുന്ന പുറത്തിറങ്ങിയിരുന്നത്. അല്ലെങ്കില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൃത്യമായി മുഖംമൂടി വെച്ചിട്ടാണ് ഇറങ്ങിയിരുന്നത്. നോറീസ് ചെയ്ത ശസ്ത്രക്രിയ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടര്‍ എഡ്വേര്‍ഡോ റോഡ്രിഗ്വിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വിജയകരമായ മുഖംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നാണ് ഇതിനെക്കുറിച്ച് പറയുന്നത്.
1997 ല്‍ നോറീസ് സ്വന്തം മുഖത്തേക്ക് നിറയൊഴിക്കുകയായിരുന്നു. അങ്ങനെയാണ് നോറീസിന്റെ മുഖം തകര്‍ന്നുപോകുന്നത്. അതിനുശേഷം കഴിഞ്ഞയാഴ്ചവരെ നോറീസ് ഒടിഞ്ഞ് നുറുങ്ങിയ മുഖവുമായി നടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞാഴ്ചയാണ് അജ്ഞാതനായ ഒരാളുടെ പക്കല്‍നിന്ന് നോറീസിന് പറ്റിയ മുഖഭാഗങ്ങള്‍ ലഭിച്ചത്. അങ്ങനെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം ആറ് ദിവസത്തിനുശേഷമാണ് നോറീസ് വായ് തുറന്നതും കണ്ണ് തുറന്നതും. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. എന്തായാലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണിച്ച ഒരവിവേകത്തിന് ഇപ്പോള്‍ ശാശ്വാതമായ പരിഹാരമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല