തറയിലിരുന്നു ഭക്ഷണം കഴിക്കുന്നത് ഇന്ത്യയില്‍ ഒരു വലിയ കാര്യം അല്ലായിരിക്കാം. എന്നാല്‍ ഭക്ഷണംനിലത്ത് കളഞ്ഞു പ്രശ്നം ഉണ്ടാക്കിയ കുട്ടികള്‍ക്ക് ശിക്ഷയായി തറയില്‍ ഇരുന്നു ഭക്ഷണം കഴിപ്പിച്ച പ്രധാനാധ്യാപികയുടെ പ്രവൃത്തി ചോദ്യം ചെയ്യപെടുകയാണ് ബ്രിട്ടനില്‍. കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റുകളില്‍ നിന്നും ഭക്ഷണം പുറത്തു കളഞ്ഞതിനാലാണ് ശിക്ഷ അധ്യാപിക വിധിച്ചത്. എന്തായാലും സംഭവം വിവാദമായിട്ടുണ്ട്.
മാതാപിതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. താഴെ വീണ ഭക്ഷണം കുട്ടികളെ കൊണ്ട് കഴിപ്പിച്ചു എന്നാണു മറ്റൊരു ആരോപണം. അങ്ങിനെയെങ്കില്‍ ഇത് ചോദ്യം ചെയ്യപ്പെടെണ്ടതു തന്നെയാണ്. വെസ്റ്റ്‌മിഡ്ലാണ്ട്സിലെ ലിന്‍ഡന്‍ സ്കൂളിലാണ് സംഭവം. എന്നാല്‍ വലിയ രീതിയിലുള്ള ശിക്ഷ ആയിരുന്നില്ല ഇതെന്നു മററ് അധ്യാപകര്‍ പറഞ്ഞു.
ഭക്ഷണം കഴിക്കുന്ന മേശകള്‍ വെറും നാല്പതു മിനിറ്റു നേരത്തേക്ക് മാത്രമാണ് മാറ്റി വെച്ചതെന്നും മാത്രവുമല്ല താഴെപ്പോയ ഭക്ഷണം കുട്ടികളെക്കൊണ്ട് കഴിപ്പിച്ചു എന്നതില്‍ യാതൊരു സത്യവും ഇല്ല എന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു എന്തായാലും ഇതൊന്നും കൊണ്ടോനും മാതാപിതാക്കള്‍ അടങ്ങുന്ന മട്ടില്ല, ഇതിനൊരു തീരുമാനം ഉണ്ടാക്കുന്നതിനു കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട് രക്ഷിതാക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല