സ്വന്തം ലേഖകൻ: ഹയ്യാ കാർഡ് മുഖേന ഖത്തറിൽ പ്രവേശിക്കുന്നവർക്ക് പെർമിറ്റിന്റെ കാലാവധി തീയതി (2024 ജനുവരി 24) വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശക വീസകളിലെത്തുന്നവർ എത്ര ദിവസമാണോ താമസിക്കുന്നത് അത്രയും ദിവസത്തെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം എന്നാണ് നിയമം.
എന്നാൽ ഹയ്യാ കാർഡിൽ എത്തുന്ന സന്ദർശകർ താമസിക്കുന്ന ദിവസം കണക്കാക്കാതെ കാർഡിന്റെ കാലാവധി തീയതി വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്.
ഹയ്യാ കാർഡ് ഉടമകൾക്കും ഒപ്പമെത്തുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. അതായത് മാർച്ച് 3ന് ഹയ്യാ കാർഡ് മുഖേന എത്തുന്ന ഒരാൾ അടുത്ത 11 മാസത്തേക്കുള്ളതും ഏപ്രിൽ 1 നാണ് എത്തുന്നയാൾ 10 മാസത്തേക്കുമുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് എടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല