പതിനായിരക്കണക്കിനു രോഗികളില്‍ നടത്തിയ അരക്കെട്ട്ശസ്ത്രക്രിയ ആരോഗ്യപ്രശ്നങ്ങള്‍ വരുത്തുമെന്നും മാത്രവുമല്ല ദേഹം മലിനപ്പെടുത്തുകയാണെന്നും പുതിയ റിപ്പോര്‍ട്ട്. മുപ്പതിനായിരം ആളുകളില്‍ മെറ്റല്‍ ഓണ്‍ മെറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണെന്നു തെളിഞ്ഞു കഴിഞ്ഞു. ശരീരത്തിനുള്ളില്‍ ഘടിപ്പിച്ച മെറ്റല്‍ ബോളുകള്‍ കപ്പുമായി ഉണ്ടാകുന്ന ഉരസലില്‍ പൊട്ടി ഒഴുകുകയും അത് രക്തത്തില്‍ കലര്‍ന്ന് പഴുപ്പ് ഉണ്ടാക്കുകയും ചെയ്യും. ഇത് എല്ലാ വയസുകളിലുമുള്ളവരെ ബാധിക്കുമെങ്കിലും ചെറുപ്പക്കാരികളെയാണ് കൂടുതല്‍ ബാധിക്കുവാന്‍ പോകുന്നത്. വര്ഷം തോറും നടത്തുന്ന പരിശോധനകളിലാണ് അരക്കെട്ട്ശസ്ത്രക്രിയ നടത്തിയവര്‍ക്ക് ഈ പ്രശ്നങ്ങള്‍ കണ്ടെത്തിയത്.
ശരീരം വിഷമയമാക്കാന്‍ ഈ മെറ്റല്‍ പ്ലേറ്റിന് കഴിയും. യു.കെ.വിപണിയില്‍ നിരോധിച്ച പല അരക്കെട്ട്ശസ്ത്രക്രിയകളും പരാജയമായിരുന്നു. ആറു വര്‍ഷത്തില്‍ അമ്പതു ശതമാനം ആകും ഈ കണക്ക്. എല്ലാ മെറ്റല്‍ ഓണ്‍ മെറ്റല്‍ നിതംബ മാറ്റിവക്കലുകളും വരുത്തുന്ന പ്രത്യാഘാതം വളരെ വലുതാണ്. നമ്മുടെ ശരീരത്തിന്റെ തുലനത പോലും നഷ്ട്ടമാകുവാന്‍ ഇത് കാരണമാകാം.
1990 കളില്‍ ആണ് ബ്രിട്ടനില്‍ ആദ്യമായി ഈ ഈ മെറ്റല്‍ ഓണ്‍ മെറ്റല്‍ ചികിത്സ നിലവില്‍ വന്നത്. മെറ്റല്‍ ബോളുകള്‍ ഉപയോഗിച്ച് നിതബത്തിന്റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്ന സൗകര്യം പലരെയും ഇതിലെക്കാകര്‍ഷിപ്പിച്ചു. ഏകദേശം നാല്പതിനായിരത്തോളം പേര്‍ പല രീതികളിലായി അരക്കെട്ട്ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലെയുള്ള പല പ്രമുഖ കമ്പനികളും പിന്നീട് ഇതിന്റെ പേരില്‍ ഒരുപാട് പഴി കേട്ടിരുന്നു.
ഈ ശസ്ത്രക്രിയക്ക് വിധീയരായ എല്ലാവരും മുറക്ക് പരിശോധിക്കപ്പെടെണ്ടതുണ്ട് അല്ലാത്തപക്ഷം രക്തത്തിലെ കൊബാള്‍ട്ട്, ക്രോമിയം എന്നിവയുടെ അളവിലുള്ള വ്യതിയാനങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല. മിക്ക കമ്പനികളും തങ്ങളുടെ രോഗികളെ തിരികെ വിളിച്ചു പരിശോധിക്കുന്നുണ്ട്. രക്തത്തിലെ കൊബാള്‍ട്ട് അളവ് കിഡ്നിക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഗര്‍ഭസ്ഥശിശുവിനെ ഗുരുതരമായ രീതിയില്‍ ബാധിക്കും. ഇതിനെതിരെ പലരും നിയമപരമായി നീങ്ങുന്നുണ്ട്. ഏകദേശം 1136 കേസുകള്‍ ഒരു കമ്പനിക്കെതിരെ നിലവിലുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു പ്രശ്നങ്ങള്‍ എത്രയും മറികടക്കുമെന്ന് കമ്പനി അധികൃതരില്‍ ചിലര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല