ദോഹ: ആധുനിക ലോകത്ത് വൈവിധ്യങ്ങളായ രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ജീവിതശൈലിയിലും ആഹാര ശൈലിയിലും വന്ന മാറ്റങ്ങള്‍ അവഗണിക്കാനാവാത്തതാണെന്ന് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ലിഷ്വര്‍ ഗ്രൂപ്പുമായി സഹകരിച്ച് മീഡിയ പഌ് സംഘടിപ്പിച്ച സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസാംഹാരവും പ്രോസസ് ചെയ്ത ഭക്ഷണപദാര്‍ഥങ്ങളും സ്ഥിരമായി കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. ശുദ്ധമായ സസ്യാഹാരം ശീലമാക്കുന്നതിലൂടെ നല്ലൊരു ശതമാനം രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ തോട്ടത്തില്‍ നിന്ന് പ്‌ളേറ്റിലേക്ക് എന്ന ലോകാരോഗ്യ സംഘടനയുടെ പ്രമേയം വ്യക്തി തലത്തിലും സമൂഹ തലത്തിലും ചര്‍ച്ചക്ക് വിധേയമാക്കുകയും ജൈവ കൃഷി, ഗാര്‍ഹിക തോട്ടങ്ങള്‍ മുതലായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കീടനാശിനികളും മറ്റും പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ മുതലായവയില്‍ ഉണ്ടാകാമെങ്കിലും ശുദ്ധജലത്തിലും ഉപ്പിട്ടവെള്ളത്തിലുമിട്ട് കഴുകിയാല്‍ അപകടകരമായ മിക്ക ദോഷങ്ങളും തീരും. അണുക്കളും ബാക്ടീരിയകളും പടരുന്നത് തടയുവാന്‍ കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ മുഖ്യ പ്രായോജകരായ ലിഷ്വര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ട്രാവല്‍ ഏജന്‍സി അസോസിയേഷന്‍ അംഗം കെ.പി. നൂറുദ്ധീന്‍, സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, അമാനുല്ല വടക്കാങ്ങര, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല