സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയേയും ആന്ധ്ര, തെലുങ്കാന മേഖലയേയും പൊള്ളിച്ചു കൊണ്ട് കൊടും ചൂട് തുടരുന്നതിനിടെ ജന ജീവിതം ദുസ്സഹമാക്കി ചൂടു കാറ്റും വ്യാപകമായി വീശിത്തുടങ്ങി. രാജ്യത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും വീടിന് പുറത്ത് കഴിയുന്നവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
ഒരാഴ്ചയായി തുടരുന്ന അതിതാപത്തില്‍ ഉത്തരേന്ത്യ വെന്തുരുകുകയാണ്. ഒഡിഷയിലെ അങ്കൂലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 47 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍, വാര്‍ധ എന്നിവിടങ്ങളിലും ചൂട് 46 ഡിഗ്രിക്ക് മുകളിലാണ്. തെലുങ്കാനയുടെ ചില ഭാഗങ്ങളിലും ഹൈദരാബാദിലും ചൂടിന് അല്പം ശമനം വന്നിട്ടുണ്ട്.
അതേസമയം. നെല്ലൂരില്‍ കൊടുങ്കാറ്റ് രൂപമെടുത്തായും റിപ്പോര്‍ട്ടുണ്ട്.
13 ജില്ലകളെയാണ് ചൂട് ബാധിച്ചത്. പുറത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടവരും വീടില്ലാതെ വെളിയില്‍ കഴിയേണ്ടി വരുന്നവരുമാണ് അതിതാപമേറ്റ് മരണത്തിന് കീഴ്ടടങ്ങേണ്ടി വരുന്നത്.
ചൂടു കാറ്റ് ഏറക്കുറെ നിലച്ചതായും ചൂട് ഇനിയും കുറയുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള ചൂടുകാറ്റാണ് ഇന്ത്യയില്‍ പെട്ടെന്നുള്ള അതിതാപത്തിന് കാരണമായി കാലാവസ്ഥാ വിദ്ഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല