സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്റിലും തീക്കാറ്റ്, വെള്ളത്തില്‍ മുങ്ങി രക്ഷനേടാന്‍ സ്വിസ് ജനത. കടുത്ത തീക്കാറ്റ് സ്വിറ്റ്‌സര്‍ലാന്റില്‍ ജീവിതം ദുസഹമാക്കുന്നതായി റിപ്പോര്‍ട്ട്. ജനീവയില്‍ താപനില കുത്തനെ ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
താപനില വര്‍ധിച്ചതോടെ ജലവിനോദത്തെ ആശ്രയിക്കുകയാണ് സ്വിസ് ജനത. നീന്തലും ബോട്ടിങ്ങുമൊക്കെയായി ചൂടില്‍ നിന്നും രക്ഷനേടാനുള്ള ശ്രമത്തിലാണ് ജനീവക്കാര്‍. കുട്ടികള്‍ അടക്കം നൂറികണക്കിന് പേരാണ് ദിവസവും ജലവിനോദ കേന്ദ്രങ്ങളില്‍ എത്തുന്നത്. എന്നാല്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് പൊതു ജലാശയങ്ങളയൊണ്.
ജലവിനോദ കേന്ദ്രങ്ങളിലെ സമയപരിധിയാണ് പൊതു ജലാശയങ്ങളെ ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ചൂടുകാറ്റിന് സാധ്യത ഉള്ളതിനാല്‍ വേള്‍ഡ് മെറ്റലോജിക്കല്‍ ഓര്‍ഗനൈസേഷന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2003 ലും 2010 ലും പതിനായിരത്തിലധികം പേരാണ് ചൂടികാറ്റിനെ തുടര്‍ന്ന് റഷ്യയില്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല