ലണ്ടനില്‍നിന്നും ഹോങ്കോംഗിലേക്ക് പോകുന്ന വിമാനത്തില്‍ കത്തിയുമായി കയറാനൊരുങ്ങിയ പൈലറ്റിനെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. ഹീത്രു വിമാനത്താവളത്തിലാണ് ലഗേജനുള്ളില്‍ കത്തിയുമായി ഇയാള്‍ പിടിയിലാകുന്നത്. ഒന്നില്‍ അധികം കത്തികള്‍ ഇയാളുടെ ലഗേജിലുണ്ടായിരുന്നെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അറസ്റ്റ് ചെയ്ത് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 61 വയസ്സുകാരനായ ഇയാള്‍ എന്തിനാണ് ആയുധങ്ങള്‍ കൈയില്‍ കൊണ്ടു നടക്കുന്നത് എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
260 യാത്രക്കാരുണ്ടായിരുന്ന വിമാനം പൈലറ്റില്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് ലണ്ടനില്‍നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ച്ചയാണ് സംഭവം നടക്കുന്നത്.
മനോ വൈകല്യമുണ്ടായിരുന്ന സഹപൈലറ്റ് ജര്‍മ്മന്‍ വിമാനം ഇടിച്ചിറക്കി വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്തിയത് കഴിഞ്ഞ ഇടയ്ക്കായിരുന്നു. ഈ സാഹചര്യത്തിലാണ് പൈലറ്റിന്റെ നീക്കത്തില്‍ പൊലീസ് അസ്വാഭാവികത കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല